തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷഫലം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പ്രസിദ്ധീകരിക്കും. പി.ആർ ചേംബറിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. പരീക്ഷ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന പരീക്ഷ പാസ്ബോർഡ് യോഗം ഫലത്തിന് അന്തിമഅംഗീകാരം നൽകി. 2933 കേന്ദ്രങ്ങളിലായി 455906 കുട്ടികളാണ് പരീക്ഷ എഴുതിയത്.
ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itschool.gov.in വെബ്സൈറ്റിലൂടെ ഫലമറിയാന്‍ ഐ.ടി@സ്കൂള്‍ സംവിധാനം ഒരുക്കി. ഇതിനുപുറമെ സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്കൂള്‍, -വിദ്യാഭ്യാസജില്ല, -റവന്യൂ ജില്ല തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനവും വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് Saphalam 2017 എന്നുനല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഹൈസ്കൂൾ, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കുപുറമെ ഈവര്‍ഷം പുതുതായി ബ്രോഡ്ബാന്‍ഡ് ഇൻറര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒമ്പതിനായിരത്തോളം എല്‍.പി, യു.പി സ്കൂളുകളിലും ഫലമറിയാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. www.keralapareekshabhavan.in, www.keralaresults.nic.in, www.results.nic.in, www.prd.kerala.gov.in വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.