എസ്​.എസ്​.എൽ.സി കണക്ക്​  പുനഃപരീക്ഷ ഇന്ന്​

തിരുവനന്തപുരം: റദ്ദാക്കിയ എസ്.എസ്.എൽ.സി കണക്ക് പരീക്ഷ ഇന്ന്. ഉച്ചക്ക് ശേഷം 1.45 മുതൽ 4.30 വരെയാണ് പരീക്ഷ. സ്വകാര്യ സ്ഥാപനങ്ങളുടെ ചോദ്യേപപ്പറുകളുമായി സാമ്യം കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്.അടിയന്തരമായി തയാറാക്കിയ പുതിയ ചോദ്യേപപ്പറുകൾ ബുധനാഴ്ചയോടെ വിതരണം പൂർത്തിയാക്കി.

സുഗമമായ നടത്തിപ്പിന് നിർദേശം നൽകിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു. എട്ട് കിലോ മീറ്റർ ദൂരപരിധിക്ക് പുറത്ത് എസ്.എസ്.എൽ.സി പരീക്ഷയുടെ ഇൻവിജിലേഷൻ ഡ്യൂട്ടിയുള്ള അധ്യാപകരെ രാവിലെയുള്ള സ്കൂൾ തല പരീക്ഷ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണം. റിസർവ് ഡ്യൂട്ടിയിലുള്ള എല്ലാ അധ്യാപകരും പരീക്ഷ കേന്ദ്രങ്ങളിൽ എത്തണമെന്നും ഡയറക്ടർ നിർദേശിച്ചു. സ്കൂൾ വാർഷിക പരീക്ഷകൾ വ്യാഴാഴ്ച രാവിലെ ഒമ്പതിനും 12നും ഇടയിലാണ് നടത്തുക. 

Tags:    
News Summary - sslc maths exam today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.