എസ്​.എസ്​.എൽ.സി പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായി

 

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയം സംസ്ഥാനത്തെ 54 ക്യാമ്പുകളിൽ പൂർത്തിയായി. മാർക്കുകൾ ഏറെക്കുറെ പൂർണമായും പരീക്ഷാഭവനിൽ എത്തിയിട്ടുണ്ട്. സ്കോർഷീറ്റുകൾ വെള്ളിയാഴ്ചയോടെ പൂർണമായും പരീക്ഷാഭവനിൽ എത്തിക്കും. മാർക്കുകളുടെ പരിശോധന ശനിയാഴ്ച പരീക്ഷാഭവനിൽ പൂർത്തിയാകും. ഇതിന് ശേഷം മാർക്കുകളുടെ അന്തിമ പരിശോധന തുടങ്ങും. ഇതിന് ശേഷം അർഹരായ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ളവ നൽകും. ശേഷം പരീക്ഷാ പാസ് ബോർഡ് യോഗം പരീക്ഷാ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാറി​െൻറ അധ്യക്ഷതയിൽ ചേരും. യോഗത്തിൽ പരീക്ഷാഫലത്തിന് അന്തിമ അംഗീകാരം നൽകും. മേയ് അഞ്ചിന് ഫലം പ്രസിദ്ധീകരിക്കാനാണ് ആലോചന. എന്നാൽ ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ സമയം കൂടി പരിഗണിക്കും. മേയ് നാലിനോ അല്ലെങ്കിൽ അഞ്ചിന് രാവിലെയോ പരീക്ഷാ പാസ് ബോർഡ് യോഗം ചേരും. അഞ്ചിന് രാവിലെയാണ് ബോർഡ് യോഗം ചേരുന്നതെങ്കിൽ അന്ന് തന്നെ ഉച്ചക്ക് ശേഷം ഫലം പ്രഖ്യാപിക്കും. 

മുൻ വർഷങ്ങളെ പോലെ ഇൗ വർഷവും മോഡറേഷൻ മാർക്ക്  ഉണ്ടാകില്ലെന്നാണ് സൂചന. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു മാസത്തിലേറെ കഴിഞ്ഞ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന രീതിയും ഇത്തവണ മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. ഫലപ്രഖ്യാപനം കഴിഞ്ഞ് പത്ത് ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനാണ് പരീക്ഷാഭവൻ ആലോചിക്കുന്നത്. നാലര ലക്ഷത്തിലധികം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് പ്രിൻറിങ് ഇൗ സമയത്തിനകത്ത് നടത്താനാകുമെങ്കിലും ഹോളോഗ്രാം മുദ്രണവും പരിശോധനയും പൂർത്തിയാക്കാൻ സമയമെടുക്കുന്നതാണ് ഇതിന് തടസമായി നിൽക്കുന്നത്. പരീക്ഷാഫലം പ്രഖ്യാപിച്ച് വൈകാതെ തന്നെ വിദ്യാർഥികളുടെ മാർക്കുവിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് ലഭ്യമാക്കാൻ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പരീക്ഷാഭവനോട് ആവശ്യപ്പെട്ടത്. ഹയർസെക്കൻഡറി ഏകജാലക പ്രവേശന നടപടികൾ ഇത്തവണ നേരത്തെ തുടങ്ങാൻ വേണ്ടിയാണിത്. 
 

Tags:    
News Summary - sslc 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.