എസ്.എസ്. മുന്ദ്ര ബി എസ് ഇ ചെയർമാൻ

ന്യൂഡൽഹി : ബോംബെ ഓഹരി വിപണിയുടെ പുതിയ ചെയർമാനായി എസ്.എസ്. മുന്ദ്രയെ നിയമിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ അംഗീകാരത്തോടെയാണ് പുതിയ ചെയർമാന്‍റെ നിയമനം. നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഡയറക്ടർ പദവിയിലായിരുന്നു അദ്ദേഹം.

ബാങ്ക് ഓഫ് ബറോഡയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന അദ്ദേഹം മൂന്ന് വർഷത്തെ സേവനത്തിന് ശേഷം 2017 ജൂലൈയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായി വിരമിച്ചത്. സാമ്പത്തിക സ്ഥിരത ബോർഡിന്‍റെ ആർ ബി ഐ നോമിനി ആയും പ്രവർത്തിച്ചിട്ടുണ്ട്. ജസ്റ്റിസ് വിക്രമജിത് സെൻ ആയിരുന്നു മുൻ ബി എസ് ഇ ചെയർമാൻ.

Tags:    
News Summary - S.S. Mundra BSE Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.