Posted On
date_range Updated On
date_range ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കുന്നു; നിയമനം ആരോഗ്യവകുപ്പിൽ
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിെൻറ അപകടമരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കുന്നു. ആരോഗ്യ വകുപ്പിൽ നിയമനം നൽകിയതായാണ് വിവരം. വകുപ്പുതല അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നത്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചുവെന്നാണ് റിപ്പോർട്ട്.
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇത് മുഖവിലക്കെടുക്കാതെ വകുപ്പുതല അന്വേഷണ റിപ്പോർട്ടിനെ മാത്രം അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാർ നിർണായക തീരുമാനമെടുത്തതെന്നാണ് സൂചന.
ആരോഗ്യ വകുപ്പിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ശ്രീറാമിന് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.