ഖുൽഅ് പ്രകാരം വിവാഹമോചനം നടത്തി ഭാര്യ; വിവാഹ സമയത്ത് ഭർത്താവ് നൽകിയ മഹ്റും സ്വർണാഭരണങ്ങളും തിരികെ നൽകണമെന്ന് കോടതി വിധി
പാലക്കാട്: ഇസ്ലാമിക നിയമപ്രകാരം ഖുൽഅ് വഴി വിവാഹമോചനം നടത്തിയ ഭാര്യ, ഭര്ത്താവ് നല്കിയ മഹ്റും പാരിതോഷികങ്ങളും തിരികെ നല്കണമെന്ന് വിധി. ഒറ്റപ്പാലം കുടുംബ കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. പെരിന്തല്മണ്ണ സ്വദേശിയായ ഭര്ത്താവിന് അനുകൂലമായാണ് തിരുവേഗപ്പുറ സ്വദേശിനിക്കെതിരെയാണ് കോടതിയുടെ ഉത്തരവ്.
വിധി പുറപ്പെടുവിച്ച തീയതി മുതല് 30 ദിവസത്തിനുള്ളില് ഇവ തിരികെ നല്കണമെന്ന് കോടതി നിർദേശം നൽകി. അനുവദിച്ച സമയപരിധിക്കുള്ളില് ആഭരണങ്ങൾ തിരികെ നല്കിയില്ലെങ്കില് ഭാര്യയുടെ സ്വത്തുക്കളില് നിന്ന് തുക ഈടാക്കാമെന്നും കോടതി ഉത്തരവില് വ്യക്തമാക്കി.
ഖുൽഅ് വിഹാഹ മോചന നിയമപ്രകാരം, ഭർത്താവുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ഭാര്യ, വിവാഹ സമയത്ത് ഭര്ത്താവ് നൽകിയ മഹ്റും പാരിതോഷികങ്ങളും തിരികെ നല്കണമെന്നാണ് വ്യവസ്ഥ. അതിന്റെ അടിസ്ഥാനത്തിൽ ഭാര്യ വിവാഹ മോചന നോട്ടീസ് അയച്ചതോടെ, മഹ്റും ആഭരണങ്ങളും മറ്റും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഭര്ത്താവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് പരിശോധിച്ച ഒറ്റപ്പാലം കോടതി, 5 പവന്റെ മഹറും, 6 പവന് സ്വര്ണാഭരണങ്ങളും ഭര്ത്താവിന് തിരികെ നല്കണമെന്ന് വിധിക്കുകയായിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ച് ഒരു കോടതി ഉത്തരവിറക്കുന്നത്.
ഇസ്ലാമിക നിയമത്തിൽ പുരുഷന് ത്വലാഖ് ചൊല്ലി ഭാര്യയുമായുള്ള വൈവാഹിക ബന്ധം വേർപ്പെടുത്താമെന്ന അവകാശമുള്ളതുപോലെ, നിയമങ്ങളിൽ പരാമർശിക്കപ്പെട്ട നിബന്ധനകളോടെ സ്ത്രീകൾക്കും അനുവദിച്ചിട്ടുള്ള വിവാഹമോചന മാർഗമാണ് ഖുൽഅ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.