ശ്രീറാമിന്‍റെ രക്തപരിശോധന നടത്താൻ ആവശ്യപ്പെട്ടില്ല -കെ.ജി.എം.ഒ.എ

കൊച്ചി: മധ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന നടത്താൻ പൊലീസ് ആവശ്യപ്പെട്ടില്ലെന്ന് കെ.ജി.എം.ഒ.എ. ശ്രീറാമിന്‍റെ മെഡിക്കൽ പരിശോധന മാത്രമാണ് പൊലീസ ് ആവശ്യപ്പെട്ടത്. പൊലീസിന്‍റെ വീഴ്ച ഡോക്ടറുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും ഡോക്ടർമാരുടെ സംഘടന ആരോപിച്ചു.

ശ്രീറാം വെങ്കിട്ടരാമന്‍റെ കേസിൽ ഡോക്ടർമാർ നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. പൊലീസ് രേഖാമൂലം എഴുതി ആവശ്യപ്പെട്ടാൽ മാത്രമേ രക്തപരിശോധന നടത്താനാകൂ. എന്നാൽ, രക്തപരിശോധന നടത്താൻ ആവശ്യപ്പെട്ടില്ല എന്നതാണ് യാഥാർഥ്യം. മാത്രമല്ല, മദ്യത്തിന്‍റെ മണമുണ്ടെന്ന് ഒ.പി ടിക്കറ്റിൽ ഡോക്ടർ രേഖപ്പെടുത്തുകയും ചെയ്തു. വാക്കാൽ ആവശ്യപ്പെട്ടെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ, വാക്കാൻ പോലും പൊലീസ് രക്തപരിശോധന ആവശ്യപ്പെട്ടില്ലെന്നും കെ.ജി.എം.ഒ.എ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ വൈദ്യ പരിശോധനക്ക് കൊണ്ടു പോയപ്പോൾ ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയാറായില്ലെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - Sriram Venkitaraman KM Basheer KGMOA -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.