ശ്രീനിവാസന്‍റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആർ.

പാലക്കാട്​: ആർ.എസ്​.എസ്​ മുൻ ജില്ല ശാരീരിക്​ ശിക്ഷൺ പ്രമുഖ്​ എ.  ശ്രീനിവാസ​​ന്‍റേത്​ രാഷ്ട്രീയ കൊലപാതകമെന്ന്​ എഫ്​.ഐ.ആർ. പോപ്പുലർ ഫ്രന്‍റ്​ പ്രവർത്തകൻ സുബൈറിന്‍റെ കൊലക്കുള്ള പ്രതികാരമായാണ്​ ആർ.എസ്​.എസ്​. നേതാവിനെ കൊല ചെയ്​തതത്​. സുബൈറിന്‍റെ സുഹൃത്തുകൾ ചേർന്നാണ്​ കൊല നടത്തിയത്​. കണ്ടാലറിയാവുന്ന ആറു പേർ ചേർന്നാണ്​ കൃത്യം നടത്തിയതെന്നും എഫ്​.ഐ.ആറിൽ പറയുന്നു.

ശനിയാഴ്​ച ഉച്ചയ്ക്ക്​ 1.10ന്​ മേലാമുറിയിലെ ശ്രീനിവാസനെ, കടയിൽവെച്ച്​ വെട്ടിപരുക്കേൽപ്പിച്ചുവെന്നും ഉച്ചയ്ക്ക്​ രണ്ട്​ മണിക്ക്​ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം മരിച്ചതായും എഫ്​.ഐ.ആറിൽ പറയുന്നു. ​

കൊലപ്പെടുത്തുക എന്നുള്ള ഉദ്ദേശത്തോടെ ആറു പേർ സംഘം ചേർന്നെത്തി, തുരുതുരാവെട്ടി. ​ശ്രീനിവാസൻ, ആർ.എസ്​.എസ്​-ബി.ജെ.പി പ്രവർത്തകനാണ്​ എന്ന കാരണത്താലാണ്​ പ്രതികൾ കൊല നടത്തിയതെന്നും എഫ്​.ഐ.ആർ പറയുന്നു.

അതേസമയം, നാളെ പാലക്കാട് സർവകക്ഷി യോഗം ചേരും. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണിത്. വൈകുന്നേരം 3.30ന് കലക്ടറേറ്റിലാണ് യോഗം.

ജില്ലയില്‍ 20ന് വൈകീട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം ജില്ലയിലുണ്ട്. 

Tags:    
News Summary - Srinivasan murder was political animosity says FIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.