കോഴിക്കോട്: കുറിച്യര്‍ വിഭാഗത്തില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വിസ് നേടിയ വയനാട്ടുകാരി ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റൻറ് കലക്ടറായി ഉടനെത്തും.
കോഴിക്കോട് കലക്ടര്‍ എസ്. സാംബശിവറാവു മാനന്തവാടിയില്‍ സബ് കലക്ടറായിരിക്കുമ്പോള്‍ ട്രൈബല്‍ വകുപ്പില്‍ ജീവനക്കാരിയായിരുന്നു ശ്രീധന്യ. സാംബശിവ റാവുവിെൻറ ഔദ്യോഗിക ജീവിതമാണ് ശ്രീധന്യയെ സിവിൽ സർവിസ് എഴുതാൻ പ്രേരിപ്പിച്ചത്.
പൊഴുതന ഇടിയംവയല്‍ സുരേഷ്-കമല ദമ്പതികളുടെ മകളായ ശ്രീധന്യ 2019 ബാച്ച് സിവിൽ സർവിസ് ഉദ്യോഗസ്ഥയാണ്. മസൂറിയില്‍ പരിശീലനത്തിനെ തുടർന്നുള്ള പരീക്ഷക്ക് ഒരുങ്ങുന്നതിനിടെയാണ് നിയമന ഉത്തരവ് ലഭിച്ചത്.
ഉടൻ തിരുവനന്തപുരത്തെത്തുന്ന ശ്രീധന്യക്ക് കോവിഡ് നിരീക്ഷണ കാലം പൂർത്തിയാക്കേണ്ടതിനാൽ കോഴിക്കോട് ചുമതലയേൽക്കാൻ രണ്ടാഴ്ച കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.