കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരിക്കാനിടയായ അപകടത്തിൽ ഐ.എ.എസ് ഉദ്യോഗസ ്ഥൻ ശ്രീറാം വെങ്കിട്ടരാമന് മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ് യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈകോടതി തള്ളി.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ് റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയതിനെതിരെ നാർകോട്ടിക് സെൽ അസി. കമീഷണർ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ തള്ളിയത്. അന്വേഷണത്തിെൻറയും തെ ളിവുശേഖരണത്തിെൻറയും ഘട്ടത്തിൽ പൊലീസിന് വീഴ്ചകൾ വന്നിട്ടുണ്ടെങ്കിലും ശ്രീറ ാം മദ്യപിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി.
രാത്രിയിലുണ്ടായ അപകടത്തെത്തുടർന്ന് സാക്ഷികളെ ചോദ്യം ചെയ്തു കഴിഞ്ഞെന്നും അന്വേഷണത്തിനും വിചാരണക്കും പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കാൻ തടസ്സമില്ലെന്നും സിംഗിൾബെഞ്ച് വിലയിരുത്തി.
ശ്രീറാമിനെതിരെ ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള നരഹത്യാ കുറ്റം, മോട്ടോർ വാഹന നിയമപ്രകാരമുള്ള മദ്യപിച്ച് വണ്ടിയോടിക്കൽ, അപകടകരമായി വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് സർക്കാറിന് വേണ്ടി സ്റ്റേറ്റ് അറ്റോർണി ചൂണ്ടിക്കാട്ടി.
സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസിൽ മജിസ്ട്രേറ്റ് ജാമ്യം നൽകിയത് അധികാര പരിധി ലംഘിച്ചുള്ള നടപടിയാണെന്നും സർക്കാർ വാദിച്ചു. എന്നാൽ, മോട്ടോർ വാഹന നിയമപ്രകാരം രക്തപരിശോധനയിൽ 100 മില്ലീ ലിറ്റർ രക്തത്തിൽ 30 മില്ലി ഗ്രാമിൽ കൂടുതൽ മദ്യമുണ്ടെന്ന് കണ്ടാലേ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കാനാവൂ എന്നും മദ്യത്തിെൻറ മണമുണ്ടെന്ന കാരണത്താൽ കുറ്റം ചുമത്താനാവില്ലെന്നുമായിരുന്നു പ്രതിഭാഗത്തിെൻറ വാദം.
ആഗസ്റ്റ് മൂന്നിന് രാത്രി 12.55 നുണ്ടായ അപകടത്തിൽ കേസെടുക്കുന്നത് രാവിലെ 7.26 വരെ വൈകിയത് ദുരൂഹമാണെന്ന് കോടതി നിരീക്ഷിച്ചു. ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തത് ആഗസ്റ്റ് നാലിന് വൈകീട്ട് 5.45 നാണ്. രക്തപരിശോധനയിൽ മദ്യത്തിെൻറ അംശമില്ലെന്ന് കണ്ടതിനെത്തുടർന്നാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്.
രക്തപരിശോധനയും ബ്രത്ത് അനലൈസർ പരിശോധനയും നടത്തുന്നതിൽ വീഴ്ച വരുത്തിയശേഷം ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ മദ്യപിച്ച് വാഹനമോടിച്ച കുറ്റം ചുമത്താൻ പൊലീസിന് കഴിയില്ല.
ക്ലീൻ സർവിസ് റെക്കോഡുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശ്രീറാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.