Posted On
date_range Updated On
date_range ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സമയം തെറ്റെന്ന് സി.പി.ഐ
കോഴിക്കോട്: ദേവികുളം സബ് കലക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സമയം തെറ്റായിപ്പോയെന്ന് സി.പി.ഐ. സബ് കലക്ടറെ മാറ്റിയത് വഴി സർക്കാറിന് അനുകൂലമല്ലാത്ത നിലപാട് ജനങ്ങളിൽ സൃഷ്ടിക്കാൻ ഇടയാക്കി. ഈ നടപടി സർക്കാറിന്‍റെ ഗ്രാഫ് ഉയർത്തിയോ താഴ്ത്തിയോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
കൈയേറ്റം ഒഴിപ്പിക്കനുള്ള തീരുമാനം റവന്യൂ വകുപ്പിന്‍റേതാണ്. ഏത് ഉദ്യോഗസ്ഥൻ വന്നാലും നടപടികളുമായി മുന്നോട്ടു പോകുമെന്നും സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.