ശ്രീറാമിന്​ നുണപരിശോധന വേണമെന്ന ആവശ്യം ശക്തം; പൊലീസിന്​ സാമൂഹ്യ മാധ്യമങ്ങളിൽ ‘പൊങ്കാല’

തിരുവനന്തപു​രം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച്​ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ​െഎ.എ.എസുകാരൻ ശ്രീ റാം വെങ്കിട്ടരാമനെ നുണപരിശോധനക്ക്​ വിധേയനാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അതിനിടെ പൊലീസ്​ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകപ്രതിഷേധവും ഉയരുകയാണ്​. ആദ്യഘട്ടത്തിൽ പൊലീസി​​െൻറ ഭാഗത്തുനിന്നുണ്ടായ ഗുര​​ുതരവീഴ്​ചകൊണ്ടാണ്​ ശ്രീറാം മദ്യപിച്ചിരുന്നെന്ന്​ തെളിയിക്കാൻ കഴിയാതെ പോയത്​. സഹയാത്രിക വഫ ഉൾപ്പെടെ ദൃക്​സാക്ഷികൾ ശ്രീറാം മദ്യപിച്ചിരുന്നെന്ന്​ മൊഴി നൽകിയിട്ടും അത്​ തെളിവായി സ്വീകരിക്കാൻ കോടതി തയാറാകാഞ്ഞതോടെ ​ശ്രീറാമിന്​ ജാമ്യവും ലഭിച്ചിരുന്നു.

കവടിയാറിലെ ക്ലബിൽ പ​െങ്കടുത്ത ശ്രീറാം മദ്യപിച്ചിരുന്നെന്ന്​ തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും അതൊന്നും പൊലീസിന്​ സഹായകമായില്ല. ക്ലബിൽ ശ്രീറാം മദ്യപിക്കുന്ന ദൃശ്യങ്ങൾ ഉണ്ടോയെന്ന്​ പരിശോധിക്കാൻ പോലും പൊലീസിന്​ സാധിച്ചിട്ടില്ല. ആ സാഹചര്യത്തിൽ സത്യം പുറത്തുവരാൻ ശ്രീറാമിനെ നുണപരിശോധനക്ക്​ വിധേയമാക്കണമെന്ന ആവശ്യം ഉയരുകയാണ്​. ഇൗ ആവശ്യം ഉന്നയിച്ച്​ കോടതിയെ സമീപിക്കാനുള്ള നീക്കവും ചില കേന്ദ്രങ്ങളിൽ ആരംഭിച്ചിട്ടുണ്ട്​.

അതിനിടെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ്​ പൊലീസിന്​ നേരിടേണ്ടിവരുന്നത്​. പൊലീസി​​െൻറ ഒൗദ്യോഗിക ഫേസ്​ബുക്ക്​ ​േപജിൽ ഇടുന്ന ഒാരോ പോസ്​റ്റുകൾക്കും അടിയിൽ ബഷീർ വിഷയത്തിൽ കൈക്കൊണ്ട നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള കമൻറുകളാണ്​ വരുന്നത്​.


Tags:    
News Summary - sreeram venkitaraman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.