തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗത്തിലോടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ് പെട്ട സംഭവത്തിൽ ഡോക്ടർമാർ നൽകിയ മൊഴി കേസിൽ നടന്ന ഒത്തുകളി ആരോപണങ്ങൾ ശരിെവക്കുന്നത്. നിസ്സാര പരിേക്കറ് റ ശ്രീറാമിന് ഗുരുതരമായ പരിക്കാണെന്ന് വരുത്തി സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ‘വി.െ എ.പി’ ചികിത്സ ലഭ്യമാക്കുകയായിരുന്നെന്ന ആരോപണം ശരിെവക്കുന്നതാണ് ആദ്യം ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി. അ പകടത്തിനു ശേഷം പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീറാമിന് കാര്യമായ പരിക്കുകളില്ലായിരുന്നെന്നും മദ്യത്തിെൻറ മണമുണ്ടായിരുന്നെന്നുമാണ് അവിടെ പരിശോധിച്ച സർക്കാർ ഡോക്ടർ രാഗേഷ് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയത്. അത് ശരിെവക്കുന്നതാണ് ശ്രീറാം പിന്നീട് സ്വന്തം നിലക്ക് ചികിത്സ തേടിയ കിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി.
നിസ്സാരമായ പരിക്കേറ്റ ശ്രീറാമിനെ ‘വമ്പൻ രോഗി’യാക്കി ചിത്രീകരിക്കുകയായിരുെന്നന്ന് ഇതിൽനിന്ന് വ്യക്തമാണ്. അതിന് സംസ്ഥാന ആരോഗ്യവകുപ്പിലെ ഉന്നതരും ഡോക്ടർമാരും കൂട്ടുനിന്നെന്ന ആരോപണം ശരിെവക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. മെഡിക്കൽ കോളജിൽ രൂപവത്കരിച്ച മെഡിക്കൽ ബോർഡിെൻറ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു. കിംസ് അത്യാഹിത വിഭാഗത്തില്‍ മൂന്നിന് പുലര്‍ച്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പ്രധാന ഡോക്ടറും അസിസ്റ്റൻറുമാണ് ശ്രീറാമിേൻറത് നിസ്സാരപരിക്കുകളായിരുന്നെന്ന് അന്വേഷണസംഘത്തിന് മൊഴി നൽകിയത്. കൈക്ക് മാത്രമാണ് അന്ന് നിസ്സാര പരിക്കുണ്ടായിരുന്നത്. ശ്രീറാമിന് ഗുരുതര അസുഖമുണ്ടെന്ന തുടര്‍വാദങ്ങളെ തള്ളുന്നതാണ് ഇൗ മൊഴി.
ജയിലിൽ പോകുന്നത് ഒഴിവാക്കാൻ നടന്ന ഒത്തുകളിയാണ് ഗുരുതര പരിക്കെന്ന കെട്ടുകഥയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് ഇതിലൂടെ വ്യക്തമാണ്. കിംസിൽ കഴിയവെയാണ് ശ്രീറാമിെൻറ അറസ്റ്റ് രേഖപ്പെടുത്തിയതും റിമാന്‍ഡ് ചെയ്തതും. പിന്നീട് പൂജപ്പുര സബ് ജയിലിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു കാട്ടി മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലേക്ക് മാറ്റി. അവിടെയും സെല്ലില്‍ കിടത്താതെ ട്രോമാ കെയര്‍ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോർട്ടും തയാറാക്കി.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോ ഐ.സി.യുവിൽ ശ്രീറാമിന് നല്‍കിയ മുഴുവന്‍ ചികിത്സകളുടെയും രേഖകള്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കത്ത് നല്‍കിയിട്ടുണ്ട്. രേഖകളും റിപ്പോർട്ടുകളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി ആരോഗ്യസംബന്ധമായ സമഗ്ര റിപ്പോര്‍ട്ട് തയാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെയും വിശദ മൊഴിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.