കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിെൻറ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കി നിർണായക വിവരങ്ങൾ പുറത്ത്. ശ്രീജിത്തിനെ മതിവരുവോളം മർദിച്ച കാക്കിക്കൂട്ടം കുടിവെള്ളമോ മതിയായ ചികിത്സയോ നൽകാതെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെയും നാട്ടുകാരുടെയും മൊഴികൾ വ്യക്തമാക്കുന്നത്. ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പ്രതിയാക്കാൻ പൊലീസ് വ്യാജസാക്ഷിമൊഴി കെട്ടിച്ചമച്ചതായും ആരോപണമുണ്ട്.
മർദനമല്ല മരണകാരണമെന്ന് വരുത്തിത്തീർക്കാൻ പൊലീസ് കിണഞ്ഞ് ശ്രമിക്കുേമ്പാൾ വീട്ടുകാരുടെ കൺമുന്നിലും സ്റ്റേഷനിലും നേരിടേണ്ടിവന്ന മർദനത്തിൽ ആന്തരികാവയവങ്ങൾ തകർന്നതും തന്മൂലമുള്ള അണുബാധയുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടും ചികിത്സ രേഖകളും വ്യക്തമാക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വീടുകയറി ആക്രമണത്തെത്തുടർന്ന് വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവൻ ജീവനൊടുക്കിയ സംഭവത്തിൽ ദേവസ്വംപാടം ഷേണായിപ്പറമ്പിൽ രാമകൃഷ്ണെൻറ മകൻ ശ്രീജിത്തിനെ (28) അന്നേദിവസം രാത്രി പത്തരയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോകുേമ്പാൾ വഴിയിൽവെച്ചും മറ്റും പൊലീസ് പലതവണ മർദിക്കുകയും വയറിന് ചവിട്ടുകയും ചെയ്തു. മകനെ മർദിക്കരുതെന്ന് അച്ഛനമ്മമാർ കേണപേക്ഷിച്ചിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. വെള്ളംചോദിച്ച് നിലവിളിച്ച ശ്രീജിത്തിനെ കലിയടങ്ങുംവരെ തല്ലിച്ചതച്ചു.
തല്ലിയും റോഡിലൂടെ വലിച്ചിഴച്ചുമാണ് വാഹനത്തിൽ കയറ്റിയത്. അസഹനീയമായ വയറുവേദനയുണ്ടെന്ന് പറഞ്ഞിട്ടും യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെന്ന് മാത്രമല്ല വീണ്ടും മർദിക്കുകയും ചെയ്തു. സ്റ്റേഷനിൽ എസ്.െഎയുടെ നേതൃത്വത്തിലായിരുന്നു മർദനം. ഒപ്പം കസ്റ്റഡിയിലായ അനുജൻ സജിത്ത് ശ്രീജിത്തിന് വീടാക്രമണത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. സജിത്തിനും ക്രൂരമർദനമേറ്റു. ശ്രീജിത്ത് അടക്കമുള്ളവർക്ക് വരാപ്പുഴ സ്റ്റേഷനിലെ സെല്ലിലും എസ്.െഎ ജി.എസ്. ദീപക്കിെൻറ നേതൃത്വത്തിൽ ക്രൂരമർദനം ഏൽക്കേണ്ടിവന്നു. അവധിക്കിടെ പ്രത്യേക നിർദേശമനുസരിച്ച് ജോലിക്കെത്തിയ എസ്.െഎ ഹാജർബുക്കിൽ ഒപ്പിടാത്തത് മറയാക്കി തനിക്ക് പങ്കില്ലെന്ന് വരുത്താൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ശനിയാഴ്ച പുലർച്ച നാല് മണിയോടെയാണ് അവശനിലയിൽ ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മർദനമേറ്റ് ചെറുകുടലടക്കം ആന്തരികാവയവങ്ങൾ മുറിഞ്ഞതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കസ്റ്റഡിയിലായ ശേഷമാണ് ഇൗ മുറിവുകളൊക്കെയും. ഇക്കാര്യങ്ങൾ ചികിത്സാരേഖകളും ശരിവെക്കുന്നു. മറ്റൊരു ശ്രീജിത്തിനെതിരെയാണ് തങ്ങൾ പരാതി നൽകിയതെന്നും കസ്റ്റഡിയിൽ മരിച്ച ശ്രീജിത്ത് അക്രമിസംഘത്തിൽ ഇല്ലായിരുന്നെന്നും വാസുദേവെൻറ മകൻ വിനീഷും അയൽവാസികളും തറപ്പിച്ചുപറയുന്നു. എന്നാൽ, മരിച്ച ശ്രീജിത്ത് അക്രമിസംഘത്തിലുണ്ടായിരുന്നുവെന്ന് വിനീഷ് മൊഴി നൽകിയിട്ടുണ്ടെന്നും ഇതിെൻറ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ എടുത്തതെന്നുമുള്ള വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്. തെൻറ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് സ്ഥാപിച്ച് രക്ഷപ്പെടാനാണ് പൊലീസ് ശ്രമമെന്ന് വിനീഷും പറയുന്നു.
പൊലീസ് കഥ പൊളിച്ച് വിനീഷിന്റെ മൊഴി പുറത്ത്
പറവൂർ: പൊലീസിെൻറ വാദം പൂർണമായും തള്ളി വരാപ്പുഴയിൽ തൂങ്ങിമരിച്ച വാസുദേവെൻറ മകൻ വിനീഷ് പൊലീസിന് കൊടുത്ത മൊഴിയുടെ പകർപ്പ് പുറത്ത്. നാലു പേജുള്ള മൊഴിയിൽ ഒരിടത്തും കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെക്കുറിച്ച് പരാമർശമില്ല. മരിച്ച ശ്രീജിത്തിന് സംഭവത്തിൽ പങ്കില്ലെന്നും മറ്റൊരു ശ്രീജിത്താണ് പ്രതിയെന്നും വിനീഷ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വിനീഷ് മാറ്റി പറയുകയാണെന്നും നേരേത്ത പൊലീസിൽ നൽകിയ മൊഴിയിൽ ശ്രീജിത്തിെൻറ പേര് ഉണ്ടെന്നുമായിരുന്നു സി.െഎ അടക്കമുള്ളവരുടെ വാദം. ശ്രീജിത്തിെൻറ വീട്ടുകാർ അഭിഭാഷകൻ മുഖേനയാണ് മൊഴി പകർപ്പ് ശേഖരിച്ചത്.
വെള്ളിയാഴ്ച രാത്രി 7.10ന് വരാപ്പുഴ സ്റ്റേഷനിൽ എസ്.െഎ സി.എൻ. ജയനന്ദന് നൽകിയ മൊഴിയിൽ ചിലർ സംഘം ചേർന്ന് വീട് ആക്രമിച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതായി വിനീഷ് ആരോപിക്കുന്നുണ്ട് . ഉച്ചയോടെ, ചിലർ വീട് ആക്രമിക്കുന്നതായി കൂട്ടുകാരൻ മനുവും അനുജൻ ഉണ്ണിയും ഫോൺ ചെയ്ത് അറിയിച്ചതനുസരിച്ചാണ് ചിറക്കകത്തെ ജോലി സ്ഥലത്തുനിന്ന് വീട്ടിൽ എത്തിയത്. അവിടെ വിപിൻ, വിൻജു, തുളസീദാസ്, എസ്.ജി. വിനു, അജിത്ത്, വിനു, ശരത്ത് എന്നിവരും കണ്ടാലറിയാവുന്ന എട്ടുപേരും ആയുധങ്ങളുമായി ബഹളം ഉണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
പിതാവ് വാസുദേവനെ വിപിൻ ചവിട്ടി താഴെയിട്ടു. തടഞ്ഞ തന്നെ വാളുകൊണ്ട് വെട്ടിയപ്പോൾ വലതുകൈ കൊണ്ടു തടയുന്നതിനിടെ മുറിവ് പറ്റി. ബഹളം കേട്ട് എത്തിയ ഇളയമ്മ തുളസിയെ അക്രമിസംഘം തള്ളി താഴെയിട്ടു. ബഹളത്തിനിടയിൽ സഹോദരി വിനിത നിലത്തുവീണു. അക്രമിസംഘത്തിെൻറ കൈയിൽ വാൾ, കമ്പിവടി, പൈപ്പ്, കമ്പിപ്പാര എന്നിവ ഉണ്ടായിരുന്നു. വീടിെൻറ ഗേറ്റ്, ജനാലകൾ, കസേരകൾ എന്നിവ നശിപ്പിച്ചതിൽ 20,000 രൂപയുടെ നഷ്ടമുണ്ട്.
വീടാക്രമിച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച എല്ലാവരെയും ഇനിയും കണ്ടാൽ അറിയുമെന്നും മൊഴിയിലുണ്ട്. ഇത്രയും വിശദമായ മൊഴിയിലും ശ്രീജിത്തിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ശ്രീജിത്ത് പ്രതിയായി, അറസ്റ്റിലായി, കസ്റ്റഡിയിൽ മരിച്ചു എന്നീ ചോദ്യങ്ങളാണ് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.