Posted On
date_range Updated On
date_range ശ്രീജിത്തിനെ എസ്.ഐ തുടർച്ചയായി മർദിച്ചെന്ന് സജിത്ത്
കൊച്ചി: വാരാപ്പുഴ എസ്.ഐ ദീപക് സ്റ്റേഷനിൽവെച്ച് കൊല്ലപ്പെട്ട ശ്രീജിത്തിനെ മർദിച്ചെന്ന നിലപാട് ആവർത്തിച്ച് സഹോദരൻ സജിത്ത്. സ്റ്റേഷനിൽ എത്തിയപ്പോൾ എസ്.ഐ എല്ലാവരെയും മർദിച്ചു. ശ്രീജിത്തിന്‍റെ ശരീരത്തിൽ ചവിട്ടി എഴുന്നേൽക്കാൻ എസ്.ഐ ശ്രമിച്ചു. പിടികൂടിയപ്പോൾ ആർ.ടി.എഫുകാരും മർദിച്ചെന്നും സജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, മറ്റു പ്രതികൾ പ്രതികരിക്കാൻ തയാറായില്ല.
വരാപ്പുഴയിലെ വാസുദേവന്‍റെ വീട് ആക്രമിച്ച കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങി. കസ്റ്റഡിയിൽ മർദനത്തിനിരയായി കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ സഹോദരൻ സജിത്ത് ഉൾപ്പെടെയുള്ളവരാണ് ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. പ്രതികൾക്ക് കഴിഞ്ഞ ദിവസം എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.