എ.വി ജോർജിന്‍റെ സ്ഥലം മാറ്റത്തെ വിമർശിച്ച് മനുഷ്യാവകാശ കമീഷൻ

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ  ആക്ടിങ് ചെയർമാൻ പി.മോഹൻദാസ്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവ റൂറൽ എസ്.പിയായിരുന്ന എ.വി ജോർജിനെ പൊലീസ് അക്കാദമിയിലേക്കയച്ച നടപടിയേയും അദ്ദേഹം വിമർശിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തിൽ നരോപണ വിധേനായ ആളെ ട്രെയിനിംങ് സെന്‍ററിലേക്ക് അയക്കാൻ പാടില്ല. വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആരോപണ വിധേനായ ആൾ ട്രെയിനിങ് സെന്‍ററിന്‍റെ തലപ്പത്ത് വരുന്നത് ശരിയല്ല. തീരുമാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീജിത്തിന്റെ കുടുംബത്തിന് ധനസഹായം നൽകാമെന്ന് സർക്കാർ സമ്മതിച്ചിട്ടുണ്ട്.  10 ലക്ഷം അടിയന്തിരമായി നൽകാനും ശ്രീജിത്തിന്‍റഎ ഭാര്യക്ക് സർക്കാർ ജോലി കൊടുക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടിരുന്നു. അവിടെ രാഷ്ട്രീയ നിറം നോക്കരുതെന്നും മനുഷ്യാവകാശ കമീഷൻ ചെയർമാൻ പറഞ്ഞു.

Tags:    
News Summary - sreejith custody death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.