??.??.??? ????????????????? ???????? ???????????????? ?????????? ?????????? ??.??. ?????? ????????????????????? ??????? ???? ????????? ????????????? ?????????????. ??. ??????????, ?.?. ????, ??.??.?? ????? ?????????? ?????? ??????? ??????? ?????

ശ്രീജിവിൻെറ മരണം സി.ബി.ഐ അന്വേഷിക്കും; അറിയിപ്പ്​ സമരപ്പന്തലിലെത്തി എം.വി. ജയരാജൻ കൈമാറി 

തിരുവനന്തപുരം: ശ്രീജിവി​​െൻറ കസ്​റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. ഇതുസംബന്ധിച്ച്​ ലഭിച്ച കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തി​െൻറ അറിയിപ്പ്​ മുഖ്യമന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറി എം.വി. ജയരാജൻ സെക്ര​േട്ടറിയറ്റിന്​ മുന്നിലെ സമരപ്പലിലെത്തി സഹോദരൻ ശ്രീജിത്തിന്​ കൈമാറി. എന്നാൽ, അന്വേഷണം ഏറ്റെടുത്ത്​ സി.ബി.ഐയുടെ അറിയിപ്പ്​ ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന്​ ശ്രീജിത്ത് അറിയിച്ചു. 2017 ജൂൺ ഒമ്പതിന്​ ഇതേ ഉത്തരവ്​ കിട്ടിയതാണെന്നും ഇത്രയും ദിവസമായിട്ടും ഒരു സി.ബി.​െഎയും അന്വേഷണത്തിന്​ എത്തിയില്ലെന്നും ശ്രീജിത്ത്​ പ്രതികരിച്ചു. 

സഹോദരൻ ശ്രീജിവി​െൻറ കസ്​റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ്​ 771 ദിവസമായി ശ്രീജിത്ത് സമരം തുടരുന്നത്. ഡൽഹി സ്​പെഷൽ പൊലീസ്​ എസ്​റ്റാബ്ലിഷ്​മ​െൻറ്​ ആക്ട് അനുസരിച്ച്​ കേരളം കൈമാറിയ കേസ്​ അന്വേഷിക്കുമെന്ന്​ വ്യക്​തമാക്കുന്ന കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തി​െൻറ ഉത്തരവ് ചീഫ് സെക്രട്ടറിക്കാണ്​ ലഭിച്ചത്​. ഈ ഉത്തരവാണ് എം.വി. ജയരാജൻ കൈമാറിയത്. വി. ശിവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു.

ശ്രീജിത്തി​െൻറ കുടുംബത്തിന്​ മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിച്ചെന്ന് എം.വി. ജയരാജൻ പറഞ്ഞു. ആരോപണവിധേയരായ പൊലീസ്​ ഉദ്യോഗസ്​ഥർ ഹൈകോടതിയിൽനിന്ന്​ നേടിയ സ്​റ്റേ അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചതിൽ സർക്കാർ കക്ഷിചേരും. ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. സ്​റ്റേ നീക്കുന്നതിനുള്ള നടപടി ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും. അനുകൂല തീരുമാനമുണ്ടായാൽ സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായാണ്​ ശ്രീജിത്ത് മുന്നോട്ടുപോകുന്നത്. സർക്കാറിന്​ നേരത്തേതന്നെ നടപടി സ്വീകരിക്കാമായിരുന്നെന്നാണ്​ ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നത്​. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാറിേൻറത്. വിജ്​ഞാപനം ഇറങ്ങിയത്​ കൊണ്ടുമാത്രം സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

എന്നാൽ, ഇൗ ഉത്തരവിനെ ഭാഗിക വിജയം മാത്രമായാണ്​ കാണുന്നതെന്ന്​ ജസ്​റ്റിസ്​ ഫോർ ശ്രീജിത്ത് ഫോറം പ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.പാറശ്ശാല പൊലീസ്​ കസ്​റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജിവ് മരിച്ചത്. സ്​റ്റേഷനിലെ സെല്ലിൽ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്​ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചെന്നായിരുന്നു പൊലീസ്​ നിലപാട്. എന്നാൽ, മോഷണക്കുറ്റം ആരോപിച്ച് കസ്​റ്റഡിയിലെടുത്ത ശ്രീജിവിനെ പാറശ്ശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.​ഐ ഫിലിപ്പോസും ചേർന്ന് മർദിച്ചും വിഷം നൽകിയും കൊലപ്പെടുത്തിയെന്നാണ്​ പൊലീസ്​ കംപ്ലയിൻറ്​സ്​ അതോറിറ്റി കണ്ടെത്തിയത്.

 

 

Tags:    
News Summary - Sreejith CBI Order-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.