Posted On
date_range Updated On
date_range ശ്രീജീവിന്‍റെ മരണം: ശ്രീജിത്തിനെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു
തിരുവനന്തപുരം: ശ്രീജീവിന്‍റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മുമ്പിൽ സമരം നടത്തുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചക്ക് വിളിച്ചു. വൈകീട്ട് ഏഴു മണിക്ക് ശ്രീജിത്തും അമ്മ രമണിയും മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ചാണ് ചർച്ചക്ക് ക്ഷണിച്ചത്.
സഹോദരന്‍റെ കസ്റ്റഡി മരണവുമായി ബന്ധമുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.