സ്വാമിയെ കോടതിയില്‍ ഹാജരാക്കിയില്ല: പൊലീസിനെ ശകാരിച്ച്​ കോടതി

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം ഛേദിച്ച സ്വാമി ഗംഗേശാനന്ദ തീർഥപാദ എന്ന ശ്രീഹരി സ്വാമിയെ ഹാജരാക്കത്ത പൊലീസ്​ നടപടിയെ വിമർശിച്ച്​ കോടതി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് സ്വാമിയെ നേരിട്ട്​ ഹാജരാക്കത്തതിന് പൊലീസിനെ ശകാരിച്ചത്. പ്രതിയെ കസ്​റ്റഡിയിൽ വിട്ടു നൽകണമെന്ന പൊലീസി​​​​െൻറ അപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. 
കേസ് പരിഗണിക്കുമ്പോള്‍ സ്വാമിയെ ഹാജരാക്കണമെന്ന് കോടതി നേരത്തെ പോലീസിനോട് നിര്‍ദേശിച്ചിരുന്നു. ​എന്നാൽ സ്വാമി ഇല്ലാതെയാണ് പൊലീസ് കോടതിയിലെത്തിയത്​. പ്രതിയെ കോടതിയിൽ ഹാജരാക്കാതിരിക്കുകയും കസ്​റ്റഡിയിൽ വിട്ടുകിട്ടണമെന്ന്​ അപേക്ഷിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന്​ കോടതി ആരാഞ്ഞു. 

ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണെന്നതിൽ വ്യക്തത വരുത്തണമെന്നും ഇതേക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്വാമി ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അതിനാലാണ് ഹാജരാക്കാന്‍ സാധിക്കാതിരുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു. 
പതിനഞ്ചാം വയസ്സ് മുതല്‍ സ്വാമി പീഡിപ്പിക്കുന്നുണ്ടെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്  സ്വാമിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

Tags:    
News Summary - Sreehari swami- posco court- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.