ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി അധികാരമേറ്റു

ഐസോള്‍: ബി.ജെ.പി മുൻ അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി ചുമതലയേറ്റു. ചൊവ്വാഴ്​ച 11.30ന് ഐസോ ള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹതി ചീഫ് ജസ്​റ്റിസ് അജയ്​ ലാംബ സത്യവാചകം ചൊല്ലിക്കൊടുത്തു.

കേരളത്തില്‍നിന്ന് മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെയാളാണ് ശ്രീധരന്‍പിള്ള. വക്കം പുരുഷോത്തമന്‍, കുമ്മനം രാജശേഖരന്‍ എന്നിവരായിരുന്നു മറ്റു രണ്ടുപേര്‍. മിസോറം മുഖ്യമന്ത്രിയടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

ശ്രീധരൻപിള്ളയുടെ കുടുംബാംഗങ്ങൾ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ബി.ജെ.പി നേതാവ് എം.ടി. രമേശ്, കൊച്ചി ബാർ കൗൺസിൽ പ്രതിനിധികൾ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ശ്രീധരൻപിള്ള ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഉൾ​െപ്പടെ നേതാക്കളെ കണ്ടിരുന്നു. തിങ്കളാഴ്​ച മിസോറമിലെത്തിയ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകിയാണ് രാജ്ഭവൻ സ്വീകരിച്ചത്.

Tags:    
News Summary - sreedaran pillai appointed as mizoram governor -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.