കൊച്ചി: കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിഞ്ഞവരുടെയും വിവരങ്ങൾ അമേരിക്ക ആസ ്ഥാനമായ സ്പ്രിംഗ്ലർ എന്ന ഐ.ടി സ്ഥാപനത്തിന് കൈമാറിയതിന് പിന്നിലെ സാമ്പത്തിക ഇടപാ ടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കമ്പനിയുമായുള്ള കരാർ റദ്ദാക് കണമെന്നും പകരം സർക്കാറിെൻറ ഐ.ടി ഏജൻസി വിവരങ്ങൾ പരിശോധിക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി അഡ്വ. ബാലു ഗോപാലകൃഷ്ണനാണ് പൊതുതാൽപര്യ ഹരജി നൽകിയിരിക്കുന്നത്.
ഒന്നര ലക്ഷത്തോളം വരുന്ന രോഗികളെക്കുറിച്ച നിർണായക വിവരങ്ങൾ സൂക്ഷിക്കാനുള്ള ചുമതലയാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയത്. സർക്കാർ ശേഖരിക്കുന്ന രോഗികളുടെ നിർണായക വിവരങ്ങൾ യു.എസ് കമ്പനിയുടെ സെർവറിലേക്ക് കൈമാറിയത് നിയമവിരുദ്ധമാണ്.
വിവരമോഷണത്തെക്കുറിച്ച് അറിയില്ലെന്ന നിലപാട് സ്വീകരിക്കാൻ സർക്കാറിനാവില്ല. ശേഖരിച്ച വിവരങ്ങൾ മൂന്നാമതൊരു കക്ഷിക്ക് കൈമാറിയപ്പോൾ സി -ഡിറ്റ്, എൻ.ഐ.സി തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ അനുമതി പോലും തേടിയിട്ടില്ല. ഡാറ്റ സർക്കാറിെൻറ വെബ് സൈറ്റിലേക്കാണ് അപ്ലോഡ് ചെയ്യുന്നതെന്നും വിദേശ കമ്പനിക്ക് നൽകുന്നില്ലെന്നുമാണ് സർക്കാറിെൻറ വിശദീകരണം.
വിവാദത്തെ തുടർന്നാണ് ഈ നിലപാട് സ്വീകരിച്ചത്. എന്നാൽ, ഡാറ്റ ഇപ്പോഴും വിദേശ കമ്പനിയുടെ സെർവറിലേക്കാണ് പോകുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും ഐ.ടി. സെക്രട്ടറിയും നൽകുന്ന വിശദീകരണങ്ങൾ ശരിയല്ലെന്നും ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.