സ്പ്രിൻക്ലർ: മുഖ്യമന്ത്രിക്ക് കള്ളം കൈയോടെ പിടിച്ചതിന്‍റെ ജാള്യത -ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിൻക്ലർ കരാറിൽ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയാണ് നടന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

താൻ ഉന്നയിക ്കുന്ന എല്ലാ ആരോപണങ്ങളും വസ്തുത‍യുടെ പിൻബലത്തിലാണ്. സ്പ്രിൻക്ലറുമായുള്ള കരാറിനെ കുറിച്ച് മന്ത്രിസഭ അറിഞ്ഞി ല്ലെന്നത് ഗുരുതര വീഴ്ചയാണ്. കള്ളം കൈയോടെ പിടിച്ചതിന്‍റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്.

പ്രതിപക്ഷം പറഞ്ഞ കാ ര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുംവിധമാണ് ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വിവാദത്തിൽ മറുപടി പറഞ്ഞത്. എന്നിട്ടും മുഖ്യമന്ത്രി തെളിവുണ്ടോ എന്ന് ചോദിക്കുകയാണ്.

താൻ ഉന്നയിച്ചത് വസ്തുതകളുടെ പിൻബലത്തിലാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണ്. ഇത് തെറ്റാണെന്ന് മുഖ്യമന്ത്രിക്ക് തെളിയിക്കാനായിട്ടില്ല. അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയാണിത്.

മുഖ്യമന്ത്രിയും ഐ.ടി സെക്രട്ടറിയും മാത്രം അറിഞ്ഞ് നടത്തിയ കരാറിൽ അടിമുടി ദുരൂഹതയാണ്. മറച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ അത് ജനങ്ങളോട് തുറന്നുപറയണം. ഏപ്രിൽ 10ന് താൻ ഇക്കാര്യം പറയുന്നതിന് മുമ്പ് കേരളത്തിലെ ജനങ്ങൾക്ക് ഈ അഴിമതിയെ കുറിച്ച് അറിയില്ലായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

സ്പ്രിൻക്ലറുമായി രണ്ടുവർഷമായി ചർച്ച നടത്തിയെന്നാണ് ഐ.ടി സെക്രട്ടറി പറയുന്നത്. അമേരിക്കൻ സന്ദർശനത്തിൽ മുഖ്യമന്ത്രി ഇവരുമായി ചർച്ച നടത്തിയോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - sprinklr chennithala press meet -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.