പാലക്കാട്: സംസ്ഥാനത്തെ സഹകരണ സ്പിന്നിങ് മില്ലുകളുടെ നടത്തിപ്പിൽ ഗുരുതര വീഴ് ചകളെന്ന് കോഒാപറേറ്റിവ് ഒാഡിറ്റ് റിപ്പോർട്ട്. 2017-18ൽ കണ്ണൂർ മിൽ 10.08 കോടിയും മലപ്പുറം മി ൽ 4.65 കോടിയും കുറ്റിപ്പുറം മാൽക്കോടെക്സ് 8.18 കോടിയും കോട്ടയം പ്രിയദർശിനി മിൽ 5.33 കോ ടിയും ആലപ്പി മിൽ 7.35 കോടിയും നഷ്ടം വരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ മില്ല ിെൻറ മാത്രം ആകെ അറ്റനഷ്ടം 112.56 കോടി രൂപയാണ്. നൂൽവിൽപനയിൽ 2.58 കോടി രൂപയുടെ വർധനയു ണ്ടായിട്ടുണ്ടെങ്കിലും വ്യാപാരച്ചെലവ് 1.08 കോടി രൂപയായി ഉയർന്നു. സംഘത്തിെൻറ ഡിപ്പോ എന്ന പേരിൽ മഹാരാഷ്ട്രയിൽ രണ്ടിടത്തായി സ്വകാര്യവ്യക്തിക്ക് ശാഖ അനുവദിക്കുകയും ഇവരുമായി എം.ഡി വിചിത്രകരാർ ഉണ്ടാക്കുകയും ചെയ്തതായും ഒാഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
സംഘത്തിെൻറ ഉൽപന്നങ്ങൾ ‘സാഗർ എൻറർൈപ്രസസ്, മുംബൈ’ എന്ന ഇൗ സ്ഥാപനത്തിന് കടമായി നൽകുകയും വിറ്റശേഷം സ്ഥാപനം സംഘത്തിെൻറ അക്കൗണ്ടിലേക്ക് പണമടക്കുകയുമാണ് ചെയ്യുന്നത്. ഉൽപന്നങ്ങൾ കൈമാറാൻ ഒരു വിലനിർണയ നയവും നിലവിലില്ല. വിൽപന വിലയിലേക്കായി, മിൽ വാങ്ങുന്ന അഡ്വാൻസിന് ഉയർന്ന പലിശ നൽകുകയും ചെയ്യുന്നു. ആലപ്പി മില്ലിെൻറ ആകെ അറ്റനഷ്ടം 54.04 കോടി രൂപയായി ഉയർന്നു. 2017-18ൽ മാത്രം 42.39 ലക്ഷം രൂപയുടെ വ്യാപാരനഷ്ടമുണ്ട്. വ്യാപാരചെലവുകൾ ഭരണസമിതി കർശനമായി നിയന്ത്രിക്കണമെന്നും വ്യവസായവകുപ്പിെൻറ അടിയന്തരശ്രദ്ധ ഇതിലുണ്ടാകണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
മലപ്പുറം മിൽ 78.42 കോടി രൂപ അറ്റനഷ്ടത്തിലാണെന്നും വർധിക്കുന്ന നഷ്ടം ലഘൂകരിക്കാൻ മാനേജ്മെൻറ് നടപടി സ്വീകരിക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഒഴിവുകൾ നിയമാനുസൃതം നികത്തുന്നതിന് പകരം 40 ശതമാനം ഇതര സംസ്ഥാന തൊഴിലാളികളെ വെച്ചാണ് മില്ലിെൻറ പ്രവർത്തനം. 77.87 കോടി രൂപ അറ്റനഷ്ടത്തിലാണ് കോട്ടയം പ്രിയദർശിനി മിൽ. കൊല്ലം, കോട്ടയം മില്ലുകൾ 90 ദിവസത്തോളം ലേഒാഫിലായിട്ടും നഷ്ടം കൂടി.
കുറ്റിപ്പുറം മാൽക്കോടെക്സിൽ മൂന്നു വർഷമായി ഭരണസമിതി വിളിച്ചുേചർക്കുകയോ തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യുന്നില്ല. അസംസ്കൃതവസ്തു വാങ്ങുന്നതിൽ ക്രമക്കേടുകളുമുണ്ട്. ധൂർത്തും അരങ്ങേറുന്നു. അതേസമയം, 2017-18ലെ കൊല്ലം, തൃശൂർ മില്ലുകളുടെ ഒാഡിറ്റ് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും കൊല്ലം, തൃശൂർ സഹകരണമില്ലുകളിൽ ഒാഡിറ്റ് രണ്ട് വർഷമായി പൂർത്തിയായിട്ടില്ലെന്നും വ്യവസായമന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. മാളയിലെ കരുണാകരൻ സ്മാരക സഹകരണ സ്പിന്നിങ് മില്ലിലും ഒാഡിറ്റ് നടക്കുന്നില്ല.
വിജിലൻസ് ക്ലിയറൻസില്ലെന്ന് സമ്മതിച്ച് സർക്കാർ പാലക്കാട്: പൊതുമേഖല സഹകരണ സ്പിന്നിങ് മില്ലുകളിൽ എം.ഡി, സി.ഇ.ഒ, ജി.എം തസ്തികകളിൽ തുടരുന്ന ആർക്കും വിജിലൻസ് ക്ലിയറൻസില്ലെന്ന് നിയമസഭയിൽ സമ്മതിച്ച് സർക്കാർ. വിജിലൻസ് ക്ലിയറൻസില്ലാത്തവരെ മാറ്റുമോയെന്ന പി.കെ. അബ്ദുറബ്ബ് എം.എൽ.എയുടെ ചോദ്യത്തിന് എല്ലാവരും അധികചുമതല, ഡെപ്യൂട്ടേഷൻ, ഇൻ ചാർജ് എന്നിവയിലാണെന്നും സ്ഥിരനിയമനമല്ലാത്തതിനാൽ വിജിലൻസ് ക്ലിയറൻസ് ആവശ്യമില്ലെന്നുമായിരുന്നു വ്യവസായമന്ത്രി ഇ.പി. ജയരാജെൻറ മറുപടി. പൊതുമേഖല സ്ഥാപനങ്ങളുടെ മേധാവികൾക്ക് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാണെന്ന് വ്യവസ്ഥ കൊണ്ടുവന്നത് അഴിമതിക്ക് തടയിടാനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.