അവധിക്കാലം​: കേരളത്തിന് അഞ്ച് സ്​പെഷൽ ട്രെയിനുകൾ 

കൊച്ചി: അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തിരിച്ചും അഞ്ച് സ്പെഷൽ ട്രെയിനുകൾ ഓടിക്കുന്നു. മുംബൈ, യശ്വന്ത്പുർ, രാമേശ്വരം എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ ട്രെയിനുകൾ. ചെന്നൈ എഗ്മോറിൽനിന്നും രാമേശ്വരത്തുനിന്നുമാണ് കേരളത്തിലേക്കുള്ള ട്രെയിനുകൾ. 

മേയ് 6, 13, 20, 27 തീയതികളിൽ ചെന്നൈ എഗ്മോറിൽനിന്ന് എറണാകുളം ജങ്ഷനിലേക്ക് രാത്രി 10.40ന് സ്പെഷൽ ട്രെയിൻ ഓടിക്കും (നമ്പർ: 06034). അടുത്ത ദിവസം 10.45ന് ട്രെയിൻ എത്തും. ആരക്കോണം, കാട്പാടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മേയ് ഏഴ്, 14, 21, 28 തീയതികളിൽ രാമേശ്വരത്തേക്ക് എറണാകുളം ജങ്ഷനിൽനിന്ന് വൈകുന്നേരം നാലിന് സർവിസ് ആരംഭിക്കും (നമ്പർ: 06035). മേയ് എട്ട്, 15, 22, 29 തീയതികളിൽ രാവിലെ 10.15ന് ട്രെയിൻ (നമ്പർ: 06036)തിരിച്ചും സർവിസ് നടത്തും.

മേയ് മൂന്ന്, 10, 17, 24,31 തീയതികളിൽ എറണാകുളം ജങ്ഷനിൽനിന്ന് യശ്വന്ത്പുരിലേക്ക് സ്പെഷൽ ട്രെയിൻ(06548) ഓടിക്കും. ഉച്ചക്ക് 1.45നാണ് പുറപ്പെടുക. ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം, തിരുപ്പൂർ, ബംഗാർപേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.  

മേയ് മൂന്നിന് രാത്രി 11ന് എറണാകുളം ജങ്ഷനിൽനിന്ന് മുംബൈ സി.എസ്.ടിയിലേക്ക് സ്പെഷൽ ട്രെയിനുണ്ടാകും (01066). അഞ്ചിന് മുംബൈയിൽ എത്തും. കേരളത്തിൽ തൃശൂർ, ഷൊറണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്.  മേയ് രണ്ട്, ആറ്, ഒമ്പത്,13, 16,20, 23, 27, 30 തീയതികളിലാണ് കോയമ്പത്തൂരിൽനിന്ന് പാലക്കാട് ജങ്ഷൻ, ടൗൺ വഴി രാമേശ്വരത്തേക്ക് സ്പെഷൽ ട്രെ‍യിൻ.

Tags:    
News Summary - special trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.