പാലക്കാട്: ശബരിമല സീസണിൽ അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. നമ്പർ 06111 ചെന്നൈ എഗ്മോർ - കൊല്ലം എക്സ്പ്രസ് സ്പെഷൽ നവംബർ 14 മുതൽ ജനുവരി 16 വരെ വെള്ളിയാഴ്ചകളിൽ രാത്രി 11.55 ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം വൈകീട്ട് 4.30 ന് കൊല്ലത്തും നമ്പർ 06112 കൊല്ലം - ചെന്നൈ എഗ്മോർ എക്സ്പ്രസ് സ്പെഷൽ നവംബർ 15 മുതൽ ജനുവരി 17 വരെ ശനിയാഴ്ചകളിൽ വൈകുന്നേരം 7.35 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് 12ന് ചെന്നൈ എഗ്മോറിലും എത്തും.
നമ്പർ 06113 ചെന്നൈ സെൻട്രൽ - കൊല്ലം വീക്ക്‌ലി എക്‌സ്‌പ്രസ് സ്പെഷൽ നവംബർ 16 മുതൽ ജനുവരി 18 വരെ ഞായറാഴ്ചകളിൽ രാത്രി 11.50 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 4.30 ന് കൊല്ലത്തും നമ്പർ 06114 കൊല്ലം - ചെന്നൈ സെൻട്രൽ വീക്ക്‌ലി എക്‌സ്‌പ്രസ് സ്പെഷൽ നവംബർ 17 മുതൽ ജനുവരി 19 വരെ തിങ്കളാഴ്ചകളിൽ വൈകുന്നേരം 4.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30 ന് ചെന്നൈ സെൻട്രലിലും എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.