Posted On
date_range Updated On
date_range തിങ്കളും ചൊവ്വയും കേരളത്തിൽ പ്രത്യേക ട്രെയിൻ
പാലക്കാട്: പൂജ സീസണിലെ തിരക്ക് കുറക്കാൻ മംഗളൂരുവിനും കൊല്ലത്തിനുമിടയിലും മംഗളൂരു- കൊച്ചുവേളിക്കുമിടയിലും പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. 06047 നമ്പർ മംഗളൂരു-കൊല്ലം സ്പെഷൽ എക്സ്പ്രസ് ഒക്ടോബർ 14ന് രാത്രി 11ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.20ന് കൊല്ലത്തും 06048 നമ്പർ കൊല്ലം-മംഗളൂരു സ്പെഷൽ എക്സ്പ്രസ് 15ന് വൈകീട്ട് 6.55ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30ന് മംഗലാപുരത്തും എത്തും.
നമ്പർ 06157 കൊച്ചുവേളി-മംഗളൂരു സ്പെഷൽ എക്സ്പ്രസ് 14ന് രാത്രി 9.25ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് 15ന് രാവിലെ 9.15ന് മംഗളൂരുവിലും നമ്പർ 06158 മംഗളൂരു-കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ് 15ന് രാത്രി 8.10ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് 16ന് രാവിലെ എട്ടിന് കൊച്ചുവേളിയിലും എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.