Posted On
date_range Updated On
date_range ക്രിസ്മസ് തിരക്ക്: കന്യാകുമാരി - മുംബൈ സൂപ്പർ ഫാസ്റ്റ് 24ന് സർവീസ് നടത്തും
തിരുവനന്തപുരം : ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് കന്യാകുമാരിയിൽനിന്ന് മുംബെയിലേക്ക് സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ അനുവദിച്ചു. കന്യാകുമാരിയിൽനിന്ന് ഡിസംബർ 24ന് ഉച്ചക്ക് 2.15 ന് പുറപ്പെടുന്ന 01462 സൂപ്പർ ഫാസ്റ്റ് അടുത്ത ദിവസം രാത്രി 11ന് മുംബെയിലെത്തും.
തിരുവനന്തപുരം, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശ്ശേരി , കണ്ണൂർ, കാസർകോട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. രണ്ട് ടു ടിയർ എ.സി, രണ്ട് ത്രീ ടിയർ എ.സി, 10 സെക്കൻഡ് ക്ലാസ് സ്ലീപ്പർ, നാല് സെക്കന്റ ക്ലാസ് ജനറൽ എന്നിവയടക്കം 20 കോച്ചാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.