Posted On
date_range Updated On
date_range ഈസ്റ്ററിന് സ്പെഷൽ ട്രെയിൻ
പാലക്കാട്: ഈസ്റ്ററിലെ അധിക തിരക്ക് ഒഴിവാക്കുന്നതിന് താംബരം -കൊച്ചുവേളി റൂട്ടിൽ പ്രത്യേക ട്രെയിൻ അനുവദിച്ച് റെയിൽവേ. മാർച്ച് 31ന് ഉച്ചക്ക് 2.15ന് (06043) താംബരത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30ന് കൊച്ചുവേളിയിലെത്തും.
ഏപ്രിൽ ഒന്നിന് (06044) ഉച്ചക്ക് 2.30ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55ന് താംബരത്ത് എത്തും. കേരളത്തിൽ പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊച്ചുവേളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.