ആലുവ ശിവരാത്രിക്ക് പ്രത്യേക ട്രെയിൻ സൗകര്യം

ആലുവ: മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ആലുവ ശിവരാത്രിക്ക് പ്രത്യേക ട്രെയിൻ സൗകര്യമൊരുക്കി റെയിൽവേ. ശിവരാത്രി ദിവസമായ മാർച്ച് 8 വെള്ളിയാഴ്ച വൈകീട്ടത്തെ 16325 നിലമ്പൂർ - കോട്ടയം എക്സ് പ്രസ്സ്, മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തുന്നതാണ്.

അന്നേദിവസം രാത്രി 06461 ഷൊർണ്ണൂർ - തൃശ്ശൂർ എക്സ്പ്രസ്സ് സ്പെഷ്യൽ ആലുവ വരെ ഓടുന്നതാണ്. രാത്രി 23.15ന് തൃശ്ശൂർ വിടുന്ന വണ്ടി എല്ലാ സ്റ്റേഷനുകളിലും നിർത്തിയ ശേഷം അർധരാത്രി 00.45ന് ആലുവയിൽ എത്തുന്നതാണ്.

പിറ്റേന്ന് രാവിലെ 5.15ന് ആലുവയിൽ നിന്നും പുറപ്പെടുന്ന 16609 തൃശ്ശൂർ - കണ്ണൂർ എക്സ് പ്രസ്സ് രാവിലെ 6.40ന് തൃശ്ശൂരിലെത്തി പതിവു പോലെ കണ്ണൂരിലേക്ക് യാത്ര തുടരുന്നതാണ്. ഈ വണ്ടി ആലുവക്കും ഷൊർണ്ണൂരിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നതാണ്.

Tags:    
News Summary - Special train facility for Aluva Shivratri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.