വി.ഡി. സതീശൻ, ലയണൽ മെസ്സി

മെസ്സിയുടെ പേരിലെ തട്ടിപ്പ്: സമഗ്രാന്വേഷണത്തിന് പ്രത്യേകസംഘം

തി​രു​വ​ന​ന്ത​പു​രം: ലെ​യ്​​ണ​ൽ മെ​സ്സി​യേ​യും അ​ർ​ജ​ന്‍റീ​ന ഫു​ട്​​ബാ​ൾ ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നെ​ന്ന പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച്​ സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കും. വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടെ അം​ഗ​ങ്ങ​ളാ​ക്കി​യു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​നാ​കും രൂ​പം ന​ൽ​കു​ക.

സം​ഭ​വ​വു​മാ​യി ബ​ന്​​ധ​പ്പെ​ട്ട നി​കു​തി ത​ട്ടി​പ്പി​നെ കു​റി​ച്ചു​ള്ള ജി.​എ​സ്.​ടി വ​കു​പ്പ്​ എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണ​ത്തി​ന്​ പു​റ​മെ​യാ​കും സ​മ​ഗ്രാ​ന്വേ​ഷ​ണം. മെ​സ്സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ന​ട​ത്തി​യ ജി.​എ​സ്.​ടി ത​ട്ടി​പ്പി​ൽ എ​സ്.​ഐ.​ടി​യു​ടെ മൊ​ഴി​യെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​യി. റി​പ്പോ​ർ​ട്ട്​ ഉ​ട​ൻ കൈ​മാ​റും. സ്​​പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്​​കാ​സ്റ്റി​ങ്​ ക​മ്പ​നി​യി​ൽ (ആ​ർ.​ബി.​സി) നി​ന്ന് നി​കു​തി ഈ​ടാ​ക്കു​ന്ന​തി​ൽ ജി.​എ​സ്.​ടി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ.

അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മൂ​ന്ന്​ ജി.​എ​സ്.​ടി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ചാ​ർ​ജ്​ മെ​മ്മോ ന​ൽ​കി​യ​ത്. നി​കു​തി വെ​ട്ടി​പ്പ്​ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​ട്ടും സ്പോ​ൺ​സ​ർ​ക്ക് സ​മ​ൻ​സ് അ​യ​ച്ച് ഏ​ഴു മാ​സ​ത്തോ​ളം ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. കോ​ടി​ക​ളു​ടെ നി​കു​തി വെ​ട്ടി​പ്പി​നെ ഗൗ​ര​വ​ത്തോ​ടെ ക​ണ്ടി​ല്ലെ​ന്നാ​ണ്​ എ​സ്.​ഐ.​ടി വി​ല​യി​രു​ത്ത​ൽ. അ​തി​ന്​ പു​റ​മെ നി​കു​തി വെ​ട്ടി​പ്പ്​ ശ്ര​ദ്ധ​യി​ൽ​കൊ​ണ്ടു​വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ആ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ൽ ജി.​എ​സ്.​ടി ക​മീ​ഷ​ണ​ർ ചാ​ർ​ജ്​ മെ​മ്മോ ന​ൽ​കി​യ മൂ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ അ​പ്പു​റ​ത്തേ​ക്ക്​ അ​ന്വേ​ഷ​ണം നീ​ണ്ടേ​ക്കും. അ​ർ​ജ​ന്‍റീ​ന ടീ​മി​നെ കൊ​ണ്ടു​വ​രാ​നെ​ന്ന പേ​രി​ൽ കൈ​മാ​റി​യ 126 കോ​ടി​ക്ക്​ നി​കു​തി​യാ​യി സ്പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റി​ങ്​ ക​മ്പ​നി 22.68 കോ​ടി രൂ​പ അ​ട​യ്ക്കാ​ത്ത​തി​ലാ​ണ് നി​ല​വി​ലെ അ​ന്വേ​ഷ​ണം.

ജി.​എ​സ്.​ടി നി​യോ​ഗി​ച്ച ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ സി. ​ബ്രി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നി​കു​തി വെ​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ കാ​ഞ്ഞ​ങ്ങാ​ട് നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സ്​​പോ​ൺ​സ​ർ​ക്ക്​ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ വി​ശ​ദീ​ക​ര​ണ​വും തേ​ടി.

മെ​സ്സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ന്ന ക​ള​ള​ക്ക​ളി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ നി​കു​തി വെ​ട്ടി​പ്പു​മു​ണ്ടാ​യോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് കി​ട്ടി​യ പ​രാ​തി​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം. ക​ള്ള​ക്ക​ളി​ക​ൾ സം​ബ​ന്ധി​ച്ച്​ കാ​യി​ക വ​കു​പ്പ്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്ത്​ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ആ ​റി​പ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ച്ചാ​ണ്​ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

സ​ർ​ക്കാ​റി​ന്​ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കാ​ര്യം ആ​യ​തി​നാ​ലാ​ണ്​ വി​ജി​ല​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി സം​ഘ​ത്തി​ൽ ചേ​ർ​ക്കു​ന്ന​തെ​ന്നാ​ണ്​ വി​വ​രം. ഇ​തു​സം​ബ​ന്​​ധി​ച്ച ഉ​ത്ത​ര​വ്​ ഉ​ട​ൻ ഇ​റ​ങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.