ഇനി ഉടായിപ്പ് നടക്കില്ല; വാഹനാപകടങ്ങൾ മുൻകൂട്ടി ‘അറിഞ്ഞ്’​ പ്രതി​രോധിക്കൻ എ.ഐ ട്രാക്കുമായി കേരള പൊലീസ്​

തി​രു​വ​ന​ന്ത​പു​രം: ഇ​നി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​റി​ഞ്ഞ്​ കേ​ര​ള പൊ​ലീ​സ്​ പ്ര​തി​രോ​ധി​ക്കും. പു​റ​മെ, സ്ഥി​രം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ക​രും വാ​ഹ​നാ​ഭ്യാ​സി​ക​ളും കു​ടു​ങ്ങു​ക​യും ചെ​യ്യും. പൊ​ലീ​സ്​ പു​തു​താ​യി ന​ട​പ്പാ​ക്കു​ന്ന എ.​ഐ -ട്രാ​ക്ക്​ സം​വി​ധാ​ന​മാ​ണ്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്ക്​ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക്​​ വ​ഴി​യൊ​രു​ക്കു​ന്ന​ത്. നാ​ലു​വ​ർ​ഷ​ത്തെ അ​പ​ക​ട ഡേ​റ്റ​ക​ളും ട്രാ​ഫി​ക്​ സം​വി​ധാ​ന​ത്തി​ൽ ല​ഭ്യ​മാ​യ ര​ണ്ട്​ കോ​ടി​യോ​ളം​ ഡേ​റ്റ​ക​ളും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ ഈ ​സം​വി​ധാ​നം വി​ക​സി​പ്പി​ച്ച​ത്.

അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളും സ​മ​യ​പ​രി​ധി​ക​ളും തി​രി​ച്ച​റി​ഞ്ഞ്​ അ​വി​ട​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കേ​ണ്ട എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യം വ​ക്കു​ന്ന​ത്​. വി​വ​ര​ശേ​ഖ​ര​ണം, വി​ശ​ക​ല​നം, അ​പ​ക​ട പ്ര​വ​ച​നം, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ നി​ർ​ദേ​ശം, പ്ര​തി​രോ​ധ​ന​ട​പ​ടി എ​ന്ന രീ​തി​യി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ക. ഇ-​ചെ​ല്ലാ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ഭ്യ​മാ​യ ട്രാ​ഫി​ക്​ വി​വ​ര​ങ്ങ​ൾ, റാ​പി​ഡ്​ സം​വി​ധാ​ന​ത്തി​ൽ ല​ഭ്യ​മാ​യ അ​പ​ക​ട വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ എ.​ഐ. ട്രാ​ക്ക്​ വി​ശ​ക​ല​നം ചെ​യ്യു​ന്ന​ത്. ല​ഭ്യ​മാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, അ​പ​ക​ട വി​വ​ര​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച്​ വി​ശ​ക​ല​നം ചെ​യ്ത്​ അ​പ​ക​ട പ്ര​വ​ച​ന​വും അ​പ​ക​ട സാ​ധ്യ​താ മാ​പ്പി​ങ്ങും ത​യാ​റാ​ക്കു​ന്ന​താ​ണ്​ പ്ര​വ​ർ​ത്ത​ന​രീ​തി.

സം​സ്ഥാ​ന​ത​ലം മു​ത​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ​ത​ലം വ​രെ ല​ഭ്യ​മാ​ക്കു​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ഉ​പ​ദേ​ശ​ങ്ങ​ൾ ജി​ല്ലാ പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ, സ​ബ്​ ഡി​വി​ഷ​ന​ൽ ഓ​ഫി​സു​ക​ൾ, എ​സ്.​എ​ച്ച്.​ഒ​മാ​ർ തു​ട​ങ്ങി 600ൽ ​പ​രം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കി ക്ര​മീ​ക​ര​ണ​ങ്ങ​ൾ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. അ​തി​ന്​ പു​റ​മെ ആ​വ​ർ​ത്തി​ച്ച് ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ, നി​ര​ത്തു​ക​ളി​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ, ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ കു​റി​ച്ചു​ള്ള വി​ശ​ക​ല​ന​ങ്ങ​ളും സം​വി​ധാ​നം ന​ൽ​കും. എ.​ഐ. ട്രാ​ക്ക്​ ന​ൽ​കു​ന്ന പ്ര​വ​ച​ന​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും ദൈ​നം​ദി​ന ആ​സൂ​ത്ര​ണ​ത്തി​ലും അ​വ​ലോ​ക​ന​ങ്ങ​ളി​ലും കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മെ​ന്നാ​ണ്​ പൊ​ലീ​സ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​പ​ക​ട സാ​ധ്യ​ത​യെ സ്വാ​ധീ​നി​ക്കു​ന്ന കൂ​ടു​ത​ൽ ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി എ.​ഐ. ട്രാ​ക്കി​ന്‍റെ പ്ര​ക​ട​നം ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തും. കാ​ലാ​വ​സ്ഥ, റോ​ഡി​ന്‍റെ ഘ​ട​ന​യും സ​വി​ശേ​ഷ​ത​ക​ളും, ഗ​താ​ഗ​ത വ്യ​തി​യാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ അ​ധി​ക വി​വ​ര​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി കൂ​ടു​ത​ൽ കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്താ​നും ല​ക്ഷ്യ​മി​ടു​ന്നു.

Tags:    
News Summary - Kerala Police Implements AI-Track System to Prevent Road Accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.