വീണക്ക് ഹവാല ഇടപാടെന്ന് ഇ.ഡി

കൊ​ച്ചി: സി.​എം.​ആ​ർ.​എ​ൽ-​എ​ക്​​സാ​ലോ​ജി​ക്​ മാ​സ​പ്പ​ടി ​കേ​സി​ൽ ഹ​വാ​ല ഇ​ട​പാ​ടി​ന്​ തെ​ളി​വ്​ ല​ഭി​ച്ചെ​ന്ന്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി). ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹ​വാ​ല ഇ​ട​പാ​ടു​ക​ളി​ലൂ​ടെ പ​ണം കൈ​മാ​റി​യ​തി​ന്​ തെ​ളി​വ്​ ല​ഭി​ച്ച​താ​യാ​ണ്​ ഇ.​ഡി​യു​ടെ റി​പ്പോ​ർ​ട്ട്.

കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി. ​വീ​ണ​യു​ടെ ഭ​ർ​ത്താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മ​ട​ക്കം കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ ഒ​മ്പ​തി​ട​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച ഇ.​ഡി റെ​യ്​​ഡ്​ ന​ട​ത്തി​യി​രു​ന്നു. കേ​സി​ൽ എ​സ്.​​എ​ഫ്.​ഐ.​ഒ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​വ​ട്​ പി​ടി​ച്ചാ​യി​രു​ന്നു ഇ.​ഡി​യു​ടെ പ​രി​ശോ​ധ​ന.

ഒ​മ്പ​തി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ നി​ര​വ​ധി ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും പ​ല​രു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ഇ.​ഡി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ഹ​വാ​ല ചാ​ന​ലു​ക​ൾ വ​ഴി പ​ണം കൈ​മാ​റ്റം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന​പ്പു​റ​മു​ള്ള തു​ക വീ​ണ കൈ​കാ​ര്യം ചെ​യ്ത​താ​യും ക​ണ്ടെ​ത്തി.

വീ​ണ​യി​ൽ നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഒ​രു സിം ​കാ​ർ​ഡി​ന്‍റെ ചി​ത്ര​വു​മു​ണ്ട്. മ​റ്റൊ​രു വ്യ​ക്​​തി​യു​ടെ പേ​രി​ലു​ള്ള സിം ​വൈ​ഫൈ റൂ​ട്ട​റി​നാ​യാ​ണ്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. മ​റ്റൊ​രാ​ളു​ടെ പേ​രി​ലെ​ടു​ത്ത സി​മ്മും വൈഫൈ ​റൂ​ട്ട​റും ഇ​ന്‍റ​ർ​നെ​റ്റ്​ അ​ധി​ഷ്ഠി​ത ഫോ​ൺ കോ​ളു​ക​ൾ​ക്കാ​യാ​ണ്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്​ എ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യും ഇ.​ഡി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മേ​യ്​ 27ന്​ ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ണ​യു​ടെ കൈ​പ്പ​ട​യി​ലു​ള്ള ചി​ല രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തി​ൽ ചി​ല വ്യ​ക്​​തി​ക​ളു​ടെ പേ​രും ദു​ബൈ​യി​ലേ​ക്ക​ട​ക്കം ന​ട​ത്തി​യ പ​ണ​മി​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​ക​ദേ​ശം 85 ല​ക്ഷം രൂ​പ ദു​ബൈ​യി​ലേ​ക്ക്​ കൈ​മാ​റി​യെ​ന്നാ​ണ്​ ഖേ​ക​ളി​ൽ നി​ന്ന്​ വ്യ​ക്​​ത​മാ​കു​ന്ന​ത്. ആ​കെ 20.05 കോ​ടി​യു​ടെ ഇ​ട​പാ​ട്​ ന​ട​ന്ന​താ​യാ​ണ്​ വി​വ​രം.

വീ​ണ​യു​ടെ കൈ​പ്പ​ട​യി​ലു​ള്ള രേ​ഖ​ക​ളി​ൽ പ​റ​യു​ന്ന വ്യ​ക്​​തി​ക​ളും സിം ​കാ​ർ​ഡ്​ ന​ൽ​കി​യ ആ​ളും ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യു​ടെ പ​രി​ധി​യി​ൽ വ​ന്നി​ട്ടു​ണ്ട്. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച​ത്തെ പ​രി​ശോ​ധ​ന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.