കെ. മുരളീധരൻ

ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് തള്ളി മന്ത്രി: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (കെ.​എം.​എ​സ്.​സി.​എ​ൽ) ബ്ലീ​ച്ചി​ങ്​ പൗ​ഡ​ർ വാ​ങ്ങി​യ​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന ആ​രോ​പ​ണം വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക്​ ക​ത്തു​ന​ൽ​കി.

ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യോ​ട് അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും ല​ഭി​ച്ചു. എ​ന്നാ​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​തി​ന് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് കൈ​മാ​റി​യ​ത്. 2026 മാ​ർ​ച്ച് 11നും ​മേ​യ് ആ​റി​നും ഇ​ട​യി​ൽ ന​ട​ന്ന ബ്ലീ​ച്ചി​ങ്​ പൗ​ഡ​ർ പ​ർ​ച്ചേ​സി​ലൂ​ടെ 7.32 കോ​ടി രൂ​പ​യു​ടെ അ​നാ​വ​ശ്യ ചെ​ല​വ് ഉ​ണ്ടാ​യെ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നേ​ര​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​ന് വി​രു​ദ്ധ​മാ​യി സ്റ്റോ​ർ പ​ർ​ച്ചേ​സ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ന​ട​ത്തി​യ പ​ർ​ച്ചേ​സി​ന് പി​ന്നി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ളും ഗൂ​ഢാ​ലോ​ച​ന​യും ന​ട​ന്നു​വെ​ന്ന പു​തി​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം വി​ജി​ല​ൻ​സി​ന് കൈ​മാ​റു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി പൊ​തു​പ​ണം ധൂ​ർ​ത്ത​ടി​ച്ച​വ​രി​ൽ​നി​ന്ന് ഈ​ടാ​ക്കു​മെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.