Posted On
date_range Updated On
date_range ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡ്
കാസർകോട്: ഫാഷൻ േഗാൾഡ് തട്ടിപ്പുകേസിൽ ഒളിവിൽകഴിയുന്ന ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡ്. മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ എം.സി. കമറുദ്ദീൻ കേസിൽ അറസ്റ്റിലായി 15 ദിവസമായിട്ടും പൂക്കോയ തങ്ങളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
തട്ടിപ്പ് കേസിൽ പല കേസുകളിലും ഒന്നാംപ്രതിയായ പൂക്കോയ തങ്ങൾക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേരത്തേ കേസിൽ പൂക്കോയ തങ്ങളെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കമറുദ്ദീൻ അറസ്റ്റിലായതോടെയാണ് പൂക്കോയ തങ്ങൾ മുങ്ങിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.