സർവീസ് സംബന്ധമായ പരാതികള്‍ നല്‍കാന്‍ പൊലീസില്‍ പ്രത്യേക സംവിധാനം

തിരുവനന്തപുരം : പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സർവീസ് സംബന്ധമായ പരാതികള്‍ നല്‍കുന്നതിന് പ്രത്യേക സംവിധാനം നിലവില്‍ വന്നു. പൊലീസിന്‍റെ വെബ് അധിഷ്ഠിത ഫയലിംഗ് സംവിധാനമായ iAPS (ഇന്‍റേണല്‍ അഡ്മിനിസ്ട്രേറ്റീവ് പ്രോസസിംഗ് സിസ്റ്റം) ല്‍ പുതുതായി ചേര്‍ത്ത ഗ്രിവന്‍സസ് എന്ന മെനുവിലൂടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ മേലുദ്യോഗസ്ഥര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം.

ശമ്പളം, പെന്‍ഷന്‍, അച്ചടക്ക നടപടി, ശമ്പള നിര്‍ണ്ണയം, വായ്പകള്‍, അവധി, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, സീനിയോറിറ്റി, സർവീസ് സംബന്ധമായ മറ്റ് കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ ഇതിലൂടെ നല്‍കാം. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികളില്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച വിവരങ്ങളും ഈ സംവിധാനത്തിലൂടെ ഉടനടി അറിയാനാകും. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലവിലുളള iAPS അക്കൗണ്ട് ലോഗിന്‍ ചെയ്ത് പേഴ്സണ്‍ മെനു ക്ലിക്ക് ചെയ്ത് ഗ്രിവന്‍സസ് സംവിധാനം ഉപയോഗിക്കാം.

ജില്ലാ പൊലീസ് ഓഫീസുകളില്‍ മാനേജര്‍മാരും മറ്റ് പൊലീസ് ഓഫീസുകളില്‍ സമാനറാങ്കിലെ ഉദ്യോഗസ്ഥരും ഗ്രിവന്‍സസ് സംവിധാനത്തിന്‍റെ മേല്‍നോട്ടം നിർവഹിക്കുമെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.

Tags:    
News Summary - Special mechanism in police to file service related complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.