കരിങ്കുന്നം: 58കാരിയായ വീട്ടമ്മയെ അപമാനിച്ചെന്ന കേസിൽ കേരള സ്പെഷൽ ബ്രാഞ്ച് എസ്.ഐ ബജിത്ലാലിനെ (39) അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിൽ വീട്ടിൽ കയറി അപമാനിെച്ചന്നായിരുന്നു പരാതി.
രാത്രിതന്നെ കരിങ്കുന്നം പൊലീസ് സ്ഥലത്തെത്തി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി ജാമ്യം നൽകി. സംഭവസമയത്ത് പ്രതി മദ്യ ലഹരിയിലായിരുെന്നന്നും കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.