സെൻകുമാറി​െൻറ പ്രസ‌്താവന മാന്യതയില്ലാത്തത്​ -സ്​പീക്കർ

കോഴിക്കോട‌്: പത്മഭൂഷൺ നേടിയ ശാസ‌്ത്രജ്ഞൻ നമ്പി നാരായണനെതിരെ മുൻ ഡി.ജി.പി ടി.പി. സെൻകുമാറി​​​െൻറ പ്രസ‌്താവന മാ ന്യതയില്ലാത്തതാണെന്ന‌് സ‌്പീക്കർ പി. ശ്രീരാമകൃഷ‌്ണൻ. അവാർഡി​​​െൻറ യുക്തി അത‌് നിർണയിക്കുന്ന കമ്മിറ്റികളുടെ താൽപര്യവും തീരുമാനവുമാണ‌്. അത‌് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത‌് അപഹാസ്യമാണെന്ന്​ കോഴിക്കോട്ട്​ മാധ്യമ പ്രവർത്തകരോട‌് സ‌്പീക്കർ പറഞ്ഞു.

അവാർഡ്​ സമിതികളും കമ്മിറ്റികളും അവരുടേതായ മാനദണ്ഡങ്ങൾ വെച്ചാണ്​ അവാർഡ്​ നിശ്ചയിക്കുന്നതെന്നും അവയെന്തെന്ന്​ മനസ്സിലാക്കാതെ വ്യക്​തിനിഷ്ഠമായ നിലപാടുകളുടെ പേരിൽ പെരുമാറുന്നത്​ ആശാസ്യകരമാണെന്ന്​ തോന്നുന്നില്ലെന്നും സ്​പീക്കർ പറഞ്ഞു. എന്തി​​​െൻറ പേരിലായാലും അവാർഡ്​ എന്നത്​ വ്യക്​തിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ലഭ്യമാകുന്ന ശ്രദ്ധേയമായ അംഗീകാരവും അഭിനന്ദനവുമാണെന്ന​ും മാധ്യമപ്രവർത്തകരോട്​ അദ്ദേഹം പറഞ്ഞു.

‘ആ മഹാൻ ​െഎ.എസ്.ആര്‍.ഒക്കുവേണ്ടി എന്ത് ചെയ്തു​െവന്നും ഇങ്ങനെ പോയാൽ അടുത്തവർഷം മറിയം റഷീദക്കും ഗോവിന്ദച്ചാമിക്കും അമീറുൽ ഇസ്​ലാമിനും അവാർഡ് കിട്ടിയേക്കുമെന്ന പ്രത്യാശ തനിക്കുണ്ടെ’ന്നുമായിരുന്നു സെൻകുമാറി​​​െൻറ പരാമർശം. പുരസ്​കാരം അമൃതിൽ ഒരുതുള്ളി വിഷം വീണപോലെയാണെന്നും വിശേഷിപ്പിച്ചിരുന്നു.

സെൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി ലഭിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ്​ തെക്കയിലാണ്​ പരാതി നൽകിയിരിക്കുന്നത്​. രാജ്യത്തെയും സുപ്രീംകോടതിയെയും അപമാനിക്കുന്നതിന്​ തുല്യമാണ്​ സെൻകുമാറി​​​െൻറ പരാമർശങ്ങളെന്ന്​ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Speaker Sreeramakrishnan criticize Senkumar on Nambi Narayan's issue - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.