സ്പീക്കർ എ.എൻ. ഷംസീർ ആശുപത്രി വിട്ടു

തലശ്ശേരി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിനെ വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിൽ കണ്ടെത്തിയതിനെ തുടർന്നാണ് ചികിത്സ തേടിയത്. ഡോക്ടർ വിശ്രമിക്കാൻ നിർദേശിച്ചതിനാൽ സ്പീക്കറുടെ വെള്ളിയാഴ്ചത്തെ പൊതുപരിപാടികൾ ഒഴിവാക്കി.

Tags:    
News Summary - Speaker A.N. Shamsheer discharged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.