ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ മുൻകൂർ പണം അനുവദിച്ചതോ‍? ജാമ്യാപേക്ഷയിൽ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഹൈകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ മുൻകൂർ പണം അനുവദിച്ചത് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. കരാറുകാർക്ക് മുൻ‌കൂർ പണം നൽകുന്നത് പുതുമയുള്ള കാര്യം അല്ല. ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ മുൻ‌കൂർ പണം നൽകിയിട്ടുണ്ടെന്നാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയിൽ പറയുന്നത്.

മുൻ‌കൂർ നൽകിയ തുകക്ക് പലിശ നിശ്ചയിച്ചതിൽ മന്ത്രി എന്ന നിലയിൽ തനിക്ക് പങ്കില്ല. പത്തു കോടി രൂപ കൈകൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

മോർഫിൻ അടക്കം 22 മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഡിസ്ചാർജ് ചെയ്യുകയാണെങ്കിലും വീട്ടിൽ തന്നെ തുടരുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. അറസ്റ്റ് ഒഴിവാക്കാനായി ചികിത്സ തേടുകയായിരുന്നില്ല. ഏപ്രിൽ മുതൽ ചികിത്സയിലാണ്. കീമോതെറാപ്പിക്ക് നേരത്തെ പോയി അഡ്മിറ്റ്‌ ആകാറുണ്ട്. 19ന് കീമോതെറാപ്പി ഉണ്ടായിരുന്നതിനാലാണ് 17ന് തന്നെ അഡ്മിറ്റ്‌ ആയതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.