മലപ്പുറം: ജില്ല പൊലീസ് സൂപ്രണ്ടിെൻറ ഒാഫിസിൽ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം നടന്നതായി പരാതി. ആരോപണ വിധേയനായ ക്ലർക്കിനെ ജില്ല പൊലീസ് സൂപ്രണ്ട് പ്രതീഷ് കുമാർ സസ്പെൻഡ് ചെയ്തു. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരമാണ് നടപടി. ഞായറാഴ്ച ഉച്ച നേരത്താണ് സംഭവം. ഒഴിവു ദിവസമായതിനാൽ മൂന്ന് പേർ മാത്രമാണ് ഒാഫിസിൽ ഉണ്ടായിരുന്നത്. ഒരാൾ പുറത്തുേപായതോടെ ഒാഫിസിൽ ഇരയായ സ്ത്രീയും ആരോപണ വിധേയനായ ക്ലർക്കും മാത്രമായി.
പിറകിലൂടെ വന്ന് ഇയാൾ യുവതിയ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി നിലത്തുവീഴുകയും തുടർന്ന് ഇരുവരും വാക്കേറ്റമുണ്ടാവുകയും ചെയ്തതായി പറയുന്നു.
അഡ്മിനിസ്േട്രറ്റീവ് അസിസ്റ്റൻറിനേയും ഒാഫിസിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി രൂപവത്കരിച്ച സമിതിയേയും ജീവനക്കാരി പരാതി അറിയിച്ചെങ്കിലും സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടന്നതായി ആരോപണമുണ്ട്.
സ്പെഷൽ ബ്രാഞ്ച് വഴി വിവരമറിഞ്ഞ ജില്ല പൊലീസ് സൂപ്രണ്ട്, ഡിവൈ.എസ്.പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറുകയും ചെയ്തു. ഡി.ജി.പിയുടെ നിർദേശപ്രകാരം ക്ലർക്കിനെ സസ്പെൻഡ് ചെയ്തെങ്കിലും ഇയാൾക്കെതിരെ കേസെടുക്കാൻ തയാറായിട്ടില്ല. സമിതിതല അന്വേഷണം നടന്നുവരികയാണെന്നും ഇതിനുശേഷം തുടർ നടപടിയുണ്ടാവുമെന്നും ഡിവൈ.എസ്.പി (അഡ്മിനിസ്േട്രഷൻ) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.