ലൈംഗിക ഇടപാടിന് പേര് 'റിയൽ മീറ്റ്'; തസ്ലീമയുമായുള്ള സാമ്പത്തിക ഇടപാട് റിയൽ മീറ്റിനുള്ള കമീഷനെന്ന് സൗമ്യയുടെ മൊഴി

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്സൈസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡൽ സൗമ്യ. കേസിലെ പ്രതി തസ്ലീമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയൽ മീറ്റി'നുള്ള കമീഷനെന്ന് സൗമ്യ ചോദ്യചെയ്യലിൽ മൊഴി നൽകി.

‘റിയൽ മീറ്റ്’ എന്നത് ലൈംഗിക ഇടപാടിന് ഇവർ ഉപയോഗിക്കുന്ന വാക്കാണെന്നും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി തസ്ലീമയെ അറിയാമെന്നും സൗമ്യ മൊഴി നൽകിയിട്ടുണ്ട്. നടന്മാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയേയും അറിയാമെന്നും സമ്മതിച്ചിട്ടുണ്ട്. എന്നാൽ അവരുടെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും സൗമ്യ വ്യക്തമാക്കി. എന്നാൽ, എക്സൈസ് ഇവരുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

അതേസമയം, മൊഴി നൽകി പുറത്തിറങ്ങിയ സൗമ്യ തസ്ലീമയുമായി ഉള്ളത് പരിചയം മാത്രമെന്നും സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. റിയൽ മീറ്റ് എന്താണെന്ന് അറിയില്ലെന്നും താൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ലെന്നും പറഞ്ഞു.

ര​ണ്ടാ​ഴ്ച​മു​മ്പ് ആ​ല​പ്പു​ഴ​യി​ൽ പി​ടി​യി​ലാ​യ ല​ഹ​രി റാ​ക്ക​റ്റി​ലെ ക​ണ്ണി​യാ​യ ത​സ്​​ലി​മ സുൽത്താനയു​മാ​യി ഷൈ​ൻ ടോം ​ചാ​ക്കോ, ശ്രീ​നാ​ഥ് ഭാ​സി, സൗമ്യ എന്നിവർക്ക് ബന്ധമുള്ളതായി വിവരം ലഭിച്ചിരുന്നു. എന്നാൽ, കഞ്ചാവ്‌ ഇടപാടു സംബന്ധിച്ച വ്യക്തമായ തെളിവുകൾ കിട്ടിയില്ല. ഇതിന്‍റെ ഭാഗമായാണ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടത്. അഞ്ച് പേരുടെ പേരുകൾ തസ്ലിമ സുൽത്താന പറഞ്ഞിരുന്നുവെന്നും അതിൽ മൂന്ന് പേരെയാണ് ഇന്ന് വിളിപ്പിച്ചതെന്നും എക്സൈസ് പറഞ്ഞു. കഞ്ചാവ് ഇടപാട് ഇവർക്കുണ്ട് എന്ന് തെളിഞ്ഞാൽ മാത്രമേ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ.

കേസുമായി ബന്ധപ്പെട്ട് എക്സൈസ്‌ സംഘം പ്രത്യേക ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ബിഗ്‌ബോസ്‌ സീസൺ ആറ്‌ വിജയി ജിന്റോ ബോഡിക്രാഫ്റ്റ്‌, സിനിമാ പ്രവർത്തകൻ ജോഷി എന്നിവർക്ക്‌ ചൊവ്വാഴ്‌ച ഹാജരാകാൻ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. ഇരുവർക്കും തസ്‌ലിമയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.

Tags:    
News Summary - Soumya questioned in Alappuzha hybrid cannabis case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.