സൗമ്യ വധം: കേരളം തിരുത്തൽ ഹരജി നൽകി

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ ഹരജി നല്‍കി. സൗമ്യയുടെ മാതാവ് സുമതിയും അടുത്തദിവസം തിരുത്തല്‍ ഹരജി നല്‍കും. അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിയാണ് കേരളത്തിന്‍െറ ഹരജി സാക്ഷ്യപ്പെടുത്തിയത്. തിരുത്തല്‍ ഹരജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാറും മാതാവ് സുമതിയും നല്‍കിയ പുന$പരിശോധന ഹരജി നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. 

വിധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുകയും പിന്നീട് അദ്ദേഹം മാപ്പു പറഞ്ഞ് കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പുന:പരിശോധന ഹരജിയില്‍ സര്‍ക്കാറും മാതാവ് സുമതിയും ഉന്നയിച്ച കാര്യങ്ങള്‍ കട്ജുവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കോടതി വേണ്ടത്ര ശ്രദ്ധിച്ചില്ളെന്നാണ് തിരുത്തല്‍ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പ്രധാന വാദം. തിരുത്തല്‍ ഹരജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. നേരത്തെ കേസ് പരിഗണിച്ച ജഡ്ജിമാരാണ് തിരുത്തല്‍ ഹരജി പരിഗണിക്കുക. ആദ്യം കേസ് പരിഗണിച്ച ജഡ്ജിമാര്‍ക്ക് പുറമെ മറ്റു രണ്ട് ജഡ്ജിമാര്‍ കൂടി ഉണ്ടാകുമെന്നതാണ് കേരളത്തിന് പ്രതീക്ഷ നല്‍കുന്ന ഘടകം. 

Tags:    
News Summary - soumya murder:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.