സൗമ്യ ആക്രമണം പ്രതീക്ഷിച്ചിരുന്നെന്ന് മകന്‍റെ മൊഴി

കായംകുളം (ആലപ്പുഴ): വള്ളികുന്നത്ത്​ കൊല്ലപ്പെട്ട സി.പി.ഒ സൗമ്യയുടെ മകന്‍റെ മൊഴി പുറത്ത്. അജാസിൽ നിന്ന് അമ്മക്ക ് നിരന്തരം ശല്യമുണ്ടായിരുന്നെന്ന് മൂത്ത മകൻ മൊഴി നൽകി. ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്തിരുന്നു. തനിക്കെന്ത െങ്കിലും സംഭവിച്ചാൽ പൊലീസിനോട് കാര്യങ്ങൾ പറയണമെന്ന് അമ്മ പറഞ്ഞേൽപ്പിച്ചിരുന്നെന്നാണ് പന്ത്രണ്ടുകാരനായ മകൻ മൊഴി നൽകിയത്.

അജാസ് ആക്രമിക്കുമെന്ന് സൗമ്യ മുൻകൂട്ടി കണ്ടിരുന്നെന്ന് ഈ മൊഴി വ്യക്തമാക്കുന്നു. വള്ളികുന്നം ​സ്​റ്റേഷനിലെ സിവിൽ ​െപാലീസ്​ ഒാഫിസർ തെക്കേമുറി ഉൗപ്പൻവിളയിൽ സജീവി​​​​െൻറ ഭാര്യ സൗമ്യയാണ്​ (37)​ ദാരുണമായി കൊല്ലപ്പെട്ടത്​. കൊടുവാൾകൊണ്ട്​ വെട്ടിയും കുത്തിയും വീഴ്​ത്തിയ​ശേഷം പെട്രോൾ ഒഴിച്ച്​ കത്തിക്കുകയായിരുന്നു. ആലുവ ട്രാഫിക്​ സ്​റ്റേഷനിലെ സീനിയർ സിവിൽ പൊലീസ്​ ഒാഫിസറാണ് അജാസ് (33). പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

2014ലാണ്​ ബി.എ ബിരുദധാരിയായ സൗമ്യക്ക്​ പൊലീസിൽ ജോലി ലഭിക്കുന്നത്​. തൃശൂർ പൊലീസ്​ ക്യാമ്പിൽ അജാസായിരുന്നു പരിശീലകൻ. അവിടെ​െവച്ചുണ്ടായ സൗഹൃദത്തിലെ വിള്ളലാണ്​ അക്രമത്തിന്​ കാരണമായതെന്നാണ്​ പൊലീസി​​​​െൻറ നിഗമനം. മൂന്ന് മക്കളുടെ അമ്മയായ സൗമ്യയുടെ ഭർത്താവ്​ സജീവ്​ മൂന്നാഴ്​ച മുമ്പാണ്​ ലിബിയക്ക്​ പോയത്​.

Tags:    
News Summary - soumya-faced-threat-from-ajas-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.