ജയിലിൽ വീണ്ടും ചോദ്യം ചെയ്​തു; ഇബ്രാഹീംകുഞ്ഞിനെതിരായ മൊഴിയിൽ ഉറച്ച്​ സൂരജ്​

മൂവാറ്റുപുഴ: പാലാരിവട്ടം മേൽപാലം അഴിമതിക്കേസില്‍ മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്​ അടക്കം ഉന്നതർക്കെതിരെ ന ാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് നിർണായക വെളിപ്പെടുത്തൽ നടത്തിയതായി സൂചന. മൂവാറ്റുപ ുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന സൂരജിനെ കോടതിയുടെ അനുമതിയോടെ ബുധനാഴ്ച ജയിലിലെത്തി വിജിലൻസ് സംഘം ചോദ്യം ചെയ്​ തപ്പോഴായിരുന്നു വെളിപ്പെടുത്തൽ​.

ഇബ്രാഹീംകുഞ്ഞിനെതിരെ സൂരജ്​ നൽകിയ മൊഴിയിൽ വ്യക്​തത വരുത്താനാണ്​ വീണ്ടും ചോദ്യം ചെയ്​തത്​. എല്ലാം മുൻ മന്ത്രിയുടെ അറിവോടെതന്നെയാണ് നടന്നതെന്ന് സൂരജ്​ ആവർത്തിച്ചു. കോടതിയിൽ നൽകിയ സത്യവാങ്​മൂലത്തിലെ കാര്യങ്ങളും ആവർത്തിച്ചു. റോഡ്​സ്​ ആൻഡ്​​ ബ്രിഡ്​ജസ്​ കോർപറേഷനിലെ ഉന്നതോദ്യോഗസ്​ഥർക്കെതിരെയും വീണ്ടും മൊഴി നൽകിയതായാണ് വിവരം.

വിജിലന്‍സ് ഡിവൈ.എസ്.പി ആര്‍. അശോക് കുമാറി​​െൻറ നേതൃത്വത്തിലാണ്​ ചോദ്യം ചെയ്​തത്​. പ്രത്യേക ചോദ്യാവലി തയാറാക്കി, രാവിലെ പത്തരയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ ഒരുമണിയോടെയാണ് പൂർത്തിയായത്. റിമാൻഡില്‍ കഴിയുന്ന സൂരജിനെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകു​േമ്പാഴും ഇബ്രാഹീംകുഞ്ഞിനെതിരെ ആരോപണമുന്നയിച്ചിരുന്നു.

ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ഇബ്രാഹീംകുഞ്ഞ്​ അടക്കമുള്ളവർക്ക്​ നോട്ടീസ് നല്‍കുന്നതുൾപ്പെടെ നിര്‍ണായക നടപടികളിലേക്ക് അന്വേഷണസംഘം കടക്കുമെന്നാണ് സൂചന. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നോട്ടീസ് നല്‍കിയേക്കും. ഇബ്രാഹീംകുഞ്ഞ്​ കഴിഞ്ഞ തവണ നല്‍കിയ മൊഴിയില്‍ വിജിലൻസ്​ നിരവധി പഴുതുകള്‍ കണ്ടെത്തിയിരുന്നു. കരാറുകാരന് എട്ടേകാല്‍ കോടി രൂപ മുന്‍കൂർ നല്‍കിയതടക്കമുള്ള തെളിവുകളും ശേഖരിച്ചതായാണ് അറിയുന്നത്.

Tags:    
News Summary - TO Sooraj again questioned in jail; he keep standing his previous statement -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.