മലപ്പുറം: മാതാവിന് കുഴിമാടമൊരുക്കിയ മകനെതിരെ കേസെടുക്കാൻ വനിത കമീഷൻ ഉത്തരവി ട്ടു. തിരുനാവായ കൊടക്കലിലെ പി.കെ പടിയിൽ റോഡിന് സമീപത്താണ് ഖബർ വെട്ടിയത്. കുഴിമറ ക്കുള്ള അനുബന്ധ സാമഗ്രികളും തയാറാക്കിയിട്ടുണ്ട്. എഴുപതുകാരിയായ മാതാവ് മണ്ണുപറ മ്പിൽ ഫാത്തിമക്കാണ് മൂത്ത മകനും പൊതുമേഖല ടെലിംകോം കമ്പനിയിൽ എൻജിനീയറുമായ മക ൻ സിദ്ദീഖ് ഖബർ കുഴിച്ചത്.
അനുജനും അമ്മാവനും സ്വത്തുക്കൾ തട്ടിയെടുത്തെന്ന് ആരോപിച്ചാണിത്. കഴിഞ്ഞവർഷമാണ് മാതാവ് വനിത കമീഷനിൽ പരാതി നൽകിയത്. വിഷയം കമീഷന് ഏറ്റെടുക്കുകയും കുഴിമാടം മൂടാന്‍ ഇയാളോട് നിര്‍ദേശിക്കുകയും ചെയ്തു. എന്നാൽ, ഒത്തുതീര്‍പ്പിന് തയാറാവാത്തതിനാലാണ് കേസ് പൊലീസിന് കൈമാറിയത്.
പ്രായം തളർത്തിയതിനാൽ ശനിയാഴ്ച നടന്ന അദാലത്തിൽ പങ്കെടുക്കാൻ മാതാവിന് കഴിഞ്ഞിരുന്നില്ല. ഖബറടക്കം കഴിഞ്ഞാൽ മുകളിൽ രണ്ടറ്റത്തായി സ്ഥാപിക്കാനുള്ള മീസാൻ കല്ലും കുഴിയിൽ കരുതിെവച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പ് കുഴിച്ച ഖബറിടത്തിൽ മാതാവിന് വേണ്ടിയാണെന്ന ബോർഡും മുമ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ, പിന്നീടിത് നീക്കി. അദാലത്തിൽ ഖബർ മൂടണമെന്ന നിർദേശത്തെ അദ്ദേഹം എതിർത്തു.
സ്വത്തുകൾ തുല്യമായി വീതിച്ചാലേ ഖബർ മൂടൂവെന്നാണ് പറഞ്ഞത്. നാട്ടുകാർ, മസ്ജിദ് കമ്മിറ്റി, ബന്ധുക്കൾ എല്ലാം ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് മാതാവ് വനിത കമീഷനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.