ഇ. അഹമ്മദി​െൻറ മരുമകൻ ഡോ. ബാബു ഷേര്‍സാദ് അന്തരിച്ചു

ദുബൈ: മുന്‍ കേന്ദ്ര മന്ത്രി ഇ. അഹമ്മദി​​​െൻറ മരുമകനും വൃക്കരോഗ വിദഗ്​ധനുമായ ഡോ. ബാബു ഷേര്‍സാദ് അന്തരിച്ചു. ഇ. അഹമ്മദി​​​െൻറ മകള്‍ ഡോ. ഫൗസിയയുടെ ഭര്‍ത്താവാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ദുബൈ റാശിദ് ആശുപത്രിയിലായിരുന്നു അന്ത്യം.

നെഫ്രോളജി വിഭാഗം മേധാവിയായ ഡോ. ബാബു ഷേര്‍സാദ് കോഴിക്കോട് കല്ലായി മുള്ളത്ത് കുടുംബാംഗമാണ്. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദി​​​െൻറ മൃതദേഹത്തോട് അധികൃതര്‍ കാണിച്ച അനാദരവും അനീതിയും പുറത്തു കൊണ്ടു വരുന്നതില്‍ മുഖ്യപങ്കുവഹിച്ചരില്‍ ഇദ്ദേഹവുണ്ടായിരുന്നു.

ആശുപത്രിയിലെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ രോഗികളുടെ അവകാശങ്ങള്‍ നിയമമാക്കണമെന്ന് ആവശ്യമുന്നയിച്ച് നിയമപോരാട്ടം നടത്തുന്നതിനിടെയാണ് മരണം. ഈ ആവശ്യമുന്നയിച്ച് ഡോ. ഷെര്‍സാദും ഭാര്യ ഡോ. ഫൗസിയയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി രേഖകള്‍ കൈമാറിയിരുന്നു. സുമയ്യ, സുസൈല്‍, സഫീര്‍ എന്നിവര്‍ മക്കളാണ്.

Tags:    
News Summary - Son in Law of E. Ahamed Passes away - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.