പെൻഷൻ നൽകുന്നില്ല, കാൽമുട്ടുകൊണ്ട് നെറ്റിയിൽ ഇടിച്ച് മാതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

കോഴിക്കോട്: മാതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിലായി. കൂത്താളി സ്വദേശി ലിനീഷിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. തലക്കേറ്റ ​ഗുരുതര പരിക്കാണ് അമ്മ പത്മാവതിയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.

പരിക്കേറ്റ പത്മാവതിയെ മകനും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിച്ചു. ക്രൂരമായ മർദനം നടന്നിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ലിനീഷ് കാൽമുട്ടുകൊണ്ട് മാതാവ് പത്മാവതിയുടെ നെറ്റിയിൽ ഇടിക്കുകയായിരുന്നെന്നാണ് വിവരം. ആക്രമണത്തിൽ പത്മാവതിയുടെ വാരിയെല്ലുകളും പൊട്ടിയിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

മരണത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ച ഭര്‍ത്താവിന്റെ സൈനിക പെന്‍ഷനും സ്വത്തും മൂത്തമകന് മാത്രമാണ് നല്‍കുന്നതെന്ന് പറഞ്ഞായിരുന്നു ലീനീഷ് ആക്രമിച്ചതെന്നും വയോധികയുടെ കഴുത്തിലെ സ്വര്‍ണമാല തട്ടിപ്പറിച്ച് കൈക്കലാക്കിയതായും പൊലീസ് പറഞ്ഞു.

Tags:    
News Summary - Son arrested for killing mother by hitting her on the forehead with his knee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.