കേരള ദലിത് ഫെഡറേഷൻ രജത ജൂബിലി ആഘോഷം തിരുവനന്തപുരം ഗാന്ധിപാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

നാടിനെ പിന്നോട്ട്‌ കൊണ്ടുപോകാൻ ചിലർ ശ്രമിക്കുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിനെ പിന്നോട്ട്‌ കൊണ്ടുപോകാൻ ഒരുപാട്‌ ശക്തികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്‌ ദൗർഭാഗ്യകരമാണ്‌. നാട്‌ മാറണമെന്നല്ല, ജീർണമായ പഴയ സാമൂഹിക വ്യവസ്ഥ പുനർസൃഷ്ടിക്കണമെന്ന ആഗ്രഹമാണ്‌ അവർക്ക്‌. എന്നാൽ, ആ ശക്തികൾക്ക്‌ ഇവിടെ വിജയിക്കാനാകില്ല.

നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്ന ബഹുജനങ്ങളുമാണ്‌ ഈ നാടിന്‍റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ദലിത്‌ ഫെഡറേഷൻ (കെ.ഡി.എഫ്‌) രജത ജൂബിലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ഡി.എഫ് പ്രസിഡ‌ന്‍റ് പി. രാമഭദ്രൻ അധ്യക്ഷതവഹിച്ചു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ഡോ.എ. നീലലോഹിതദാസ്, ഡോ. പുനലൂർ സോമരാജൻ, ബി. സുഭാഷ് ബോസ്, ടി.പി. കുഞ്ഞുമോൻ, എസ്‌. പ്രഹ്ലാദൻ, പി.എം. വിനോദ്, രാജൻ വെമ്പിളി, എസ്.പി. മഞ്ജു, രാമചന്ദ്രൻ മുല്ലശേരി, കെ. രവികുമാർ, നെയ്യാറ്റിൻകര സത്യശീലൻ, ബാബു പട്ടംതുരുത്ത്, ഡി. പ്രശാന്ത്, ചോലയിൽ വേലായുധൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Some are trying to take the state back - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.