സോളാർ തട്ടിപ്പ്: സരിതയുടെയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി, അറസ്റ്റ് വാറണ്ട്

കോഴിക്കോട്: സോളാർ തട്ടിപ്പുകേസിൽ സരിത എസ്. നായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസ് വിധി പറയുന്ന 25ന് രണ്ടുപേരെയും ഹാജരാക്കണമെന്നാണ് കോടതി നിർദേശം. കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ ഓഫിസിലും വീട്ടിലും സോളർ പാനൽ സ്ഥാപിക്കാമെന്നു പറഞ്ഞു 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സരിതയേയും ബിജു രാധാകൃഷ്ണനേയും കൂടാതെ ഇവരുടെ ഡ്രൈവർ മണിലാലിന്‍റെ ജാമ്യവും റദ്ദാക്കി.

2013ലെ കേസിൽ ഇന്നു വിധി പറയേണ്ടതായിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിസരിതയും ബിജു രാധാകൃഷ്ണനും കോടതിയില്‍ ഹാജരായിരുന്നില്ല. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. ഇവർക്കുവേണ്ടി വ്യാജ രേഖകൾ തയാറാക്കിയതിനാണ് കൊടുങ്ങല്ലൂർ സ്വദേശി മണിലാലിനെ മൂന്നാം പ്രതിയാക്കിയത്.

2016 ജനുവരി 25ന് വിചാരണ ആരംഭിച്ച കേസിൽ 36 സാക്ഷികളെ വിസ്തരിച്ചു. 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായിരുന്നു.

Tags:    
News Summary - Solar scam: Saritha, Biju Radhakrishnan's bail canceled, arrest warrant issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.