Posted On
date_range Updated On
date_range നിയമസഭയിൽ സൗരോർജ പ്ലാന്റ്
തിരുവനന്തപുരം: നിയമസഭയിലെ സോളാർ പ്ലാൻറിെൻറ ഉദ്ഘാടനം സ്പീക്കർ എം.ബി. രാജേഷ് നിർവഹിച്ചു. 395 കിലോവാട്ട് ശേഷിയുള്ള പ്ലാൻറാണ് സ്ഥാപിച്ചത്. പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി (39 കി.വാട്ട്), പാളയം യൂനിവേഴ്സിറ്റി ലൈബ്രറി (85 കി.വാട്ട്) വിമൻസ് കോളജ് (82 കി.വാട്ട്) അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂൾ (നാല് കി.വാട്ട്) എന്നിവിടങ്ങളിലും പ്ലാൻറ് സജ്ജമായിവരുകയാണ്.
ഇൗ സൗരോർജ പ്ലാൻറുകൾ വൈദ്യുതി ബോർഡിെൻറ ശൃംഖലയുമായി ബന്ധിപ്പിക്കും. നിയമസഭയിലടക്കം ആധുനിക സോളാർ പാനലുകളും പവർ കണ്ടീഷനിങ് യൂനിറ്റുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.